ചെന്നൈ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സിആർ കേശവൻ. രാഹുൽ ഗാന്ധി നുണയനാണെന്നും രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തോട് പൊറുക്കില്ലെന്നും കേശവന്‍ പറഞ്ഞു. ഈയിടെ നടത്തിയ യുഎസിലേക്കുളള യാത്ര വെറും ദുരുപയോഗം മാത്രമായിരുന്നുവെന്ന് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു.
'രാഹുൽ ഗാന്ധിയുടെ സമീപകാല അമേരിക്കൻ സന്ദർശനം വെറും ഉപയോഗമില്ലാത്ത യാത്രയായിരുന്നു. സത്യത്തെ അദ്ദേഹം വളച്ചൊടിക്കുകയും അടിസ്ഥാന രഹിതമായവ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരു നുണയനാണ്. വിദേശത്ത് ഇന്ത്യയുടെ സ്ഥാനം ഇകഴ്ത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്' -സിആർ കേശവൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരുമായി രാഹുൽ ഗാന്ധി ഇടപെട്ടുവെന്ന് ബിജെപി ദേശീയ വക്താവ് ആഞ്ഞടിച്ചു.
'ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാളായ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറുമായി രാഹുൽ സംസാരിച്ചു. ഇൽഹാൻ ഒമർ സംസാരിക്കുന്നത് തീവ്രവാദികൾക്ക് വേണ്ടിയാണ്. അവരുടെ അജണ്ടയ്‌ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അവർ സ്വതന്ത്ര കശ്‌മീരിന് വേണ്ടി വാദിച്ച ആളാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തോട് ഉടനടി തന്നെ നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്.
Also Read:അമേരിക്കയിലെ പരാമര്‍ശങ്ങള്‍; രാഹുലിന്‍റെ വസതിക്ക് മുന്നില്‍ ബിജെപി സിഖ് സെല്‍ പ്രതിഷേധം