കേരളം

kerala

ETV Bharat / bharat

'രാഹുൽ ഗാന്ധി പെരുമാറിയത് ബൗൺസറെ പോലെ'; തന്നെ തള്ളിയിട്ടതെന്നാവർത്തിച്ച് ബിജെപി എംപി - BJP MP PRATAP SARANGI ON RAHUL

താന്‍ വീണതറിഞ്ഞ് രാഹുല്‍ ഗാന്ധി തന്‍റെയടുത്തേക്ക് വന്നതായും പെട്ടെന്ന് തന്നെ തിരിച്ചു പോയെന്നും പ്രതാപ് സാരംഗി

SCUFFLE OUTSIDE PARLIAMENT  CONGRESS BJP CONFLICT PARLIAMENT  പാര്‍ലമെന്‍റിന് പുറത്തെ സംഘര്‍ഷം  ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി
Pratap Sarangi (ETV Bharat)

By ETV Bharat Kerala Team

Published : Dec 31, 2024, 10:14 AM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്നതിലുപരി ബൗൺസറെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ഡിസംബർ 19ന് പാർലമെന്‍റിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ പശ്ചാത്തലത്തിലാണ് സാരംഗിയുടെ പരാമര്‍ശം. ആരോഗ്യ നില മെച്ചപ്പെട്ടതായും ഡിസംബർ 28 ന് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതായും എംപി അറിയിച്ചു. തലയിലെ തുന്നൽ പൂർണ്ണമായും സുഖപ്പെടാത്തതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ഞങ്ങൾ (ബിജെപി എംപിമാർ) ബിആർ അംബേദ്‌കറെ അപമാനിച്ചതിനെതിരെ സമാധാനപരമായി പ്ലക്കാർഡുകളും പിടിച്ച് എൻട്രി ഗേറ്റിന് സമീപം നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. പെട്ടെന്ന്. രാഹുൽ ഗാന്ധി ചില പാർട്ടി സഹപ്രവർത്തകർക്കൊപ്പം എത്തി ആളുകളെ മുന്നോട്ട് തള്ളാന്‍ തുടങ്ങി. അദ്ദേഹം ഒരു ബൗൺസറെപ്പോലെയാണ് പെരുമാറിയത്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെപ്പോലെയല്ല. വാജ്‌പേയി ജിയെപ്പോലുള്ള മഹത്തായ വ്യക്തികൾ ഒരു കാലത്ത് വഹിച്ചിരുന്ന പദവിയാണത്."- സാരംഗി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് തടസമില്ലാതെ കടന്നുപോകാൻ ഗേറ്റിന് സമീപം മതിയായ ഇടമുണ്ടായിരുന്നു എന്നും പ്രതാപ് സാരംഗി അവകാശപ്പെട്ടു. 'എന്‍റെ മുന്നിൽ നിന്നിരുന്ന എംപി മുകേഷ് രാജ്‌പുത്തിനെ രാഹുൽ ഗാന്ധി തള്ളിയിട്ടു. രാജ്‌പുത് ജി എന്‍റെ മേലേക്ക് വീണു. എന്‍റെ തല കല്ല് പോലുള്ള ഏതോ വസ്‌തുവില്‍ ഇടിച്ചതാണ് പരിക്കിന് കാരണമായത്.

സംഭവമറിഞ്ഞ രാഹുല്‍ ഗാന്ധി പിന്നീട് തന്‍റെയടുത്ത് വന്നതായും സാരംഗി പറഞ്ഞു. എങ്കിലും ശരിക്കുള്ള ആശങ്കയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും, പെട്ടെന്ന് തന്നെ പോയെന്നും സാരംഗി വ്യക്തമാക്കി. ജഗന്നാഥ ഭഗവാന്‍റെ അനുഗ്രഹത്താൽ താൻ സുഖം പ്രാപിച്ചുവെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

ഡിസംബര്‍ 19 ന് ആണ് പാര്‍ലമെന്‍റിന് പുറത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാബാസാഹേബ് അംബേദ്ക്കറെ കോണ്‍ഗ്രസ് അപമാനിക്കുന്നു എന്ന് ആരോപിച്ച് ബിജെപി പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതേസമയം അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ അംഗങ്ങള്‍ സഭാ വളപ്പില്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

Also Read:'അതിതീവ്ര ദുരന്തമായി അംഗീകരിച്ചതിൽ സന്തോഷം'; വയനാട് പുനരധിവാസത്തിന് മതിയായ ഫണ്ടും അനുവദിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

ABOUT THE AUTHOR

...view details