കേരളം

kerala

ETV Bharat / bharat

'വാഗ്‌ദാനങ്ങള്‍ പാലിക്കാതെ എഎപി; ഡല്‍ഹിയില്‍ ജല പ്രതിസന്ധി ഇപ്പോഴും രൂക്ഷം': ബിജെപി - KAILASH GAHLOT CRITICIZES AAP

ആംആദ്‌മി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കൈലാഷ്‌ ഗെലോട്ട്. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് കുറ്റപ്പെടുത്തല്‍. വീടുകളില്‍ ജലപ്രതിസന്ധി രൂക്ഷമെന്നും ഗെലോട്ട്.

KAILASH GAHLOT CRITICIZES AAP  DELHI WATER CRISIS  ഡല്‍ഹിയില്‍ ജല പ്രതിസന്ധി  എഎപിയെ വിമര്‍ശിച്ച് ബിജെപി
Kailash Gahlot (ANI)

By ANI

Published : Jan 30, 2025, 1:46 PM IST

ന്യൂഡല്‍ഹി:ദേശീയ തലസ്ഥാനത്തെ ജല പ്രതിസന്ധി പരിഹരിക്കുന്നതില്‍ ആംആദ്‌മി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവ് കൈലാഷ്‌ ഗെലോട്ട്. 2015, 2020 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ചുള്ള വാഗ്‌ദാനങ്ങള്‍ നല്‍കിയിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആംആദ്‌മിക്കാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് കൈലാഷ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഡല്‍ഹിയിലെ വീടുകളില്‍ ജല വിതരണം നടത്തുന്ന കാര്യങ്ങളില്‍ ഇതുവരെയും യാതൊരു പുരോഗതിയുമില്ല. ബിജ്‌വാസൻ, നജഫ്‌ഗഡ്, മെഹ്‌റൗളി എന്നിവിടങ്ങളില്‍ കടുത്ത വെള്ള ക്ഷാമമാണെന്നും കൈലാഷ്‌ പറഞ്ഞു. ഇത്ര കാലം ഭരിച്ചിട്ടും ഡല്‍ഹിയില്‍ എന്ത് മാറ്റമാണ് ആംആദ്‌മിക്കും കെജ്‌രിവാളിനും കൊണ്ടുവരാനായതെന്നും കൈലാഷ്‌ ചോദിച്ചു.

ഡല്‍ഹിക്ക് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ ഇത് വലിയ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുമെന്ന് 2015ൽ എഎപി വാഗ്‌ദാനം ചെയ്‌തു. പിന്നീട് 2020ല്‍ അക്കാര്യം വീണ്ടും ആവര്‍ത്തിച്ചു. ഇപ്പോള്‍ നമ്മളുള്ളത് 2025ലാണ്. ഇതുവരെയും വാഗ്‌ദാനം നിറവേറ്റപ്പെട്ടിട്ടില്ല.

ഡല്‍ഹി സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40 ശതമാനം വെള്ളവും ഇവിടെ പാഴാകുന്നുവെന്നാണ്. എന്നാല്‍ ഇതിന് എന്ത് പരിഹാരമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? എഎപിക്ക് പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല. ജോലിയൊന്നും ചെയ്യാതിരിക്കുന്ന സമയത്തെല്ലാം അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ഇത്തവണ ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇവിടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നും കൈലാഷ്‌ പറഞ്ഞു.

ഫെബ്രുവരി 5നാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഫെബ്രുവരി 8ന് നടക്കും. തീയതി അടുത്തിരിക്കേ തലസ്ഥാനത്ത് കനത്ത തെരഞ്ഞെടുപ്പ് ചൂടാണുള്ളത്. ബിജെപി, കോൺഗ്രസ്, ഭരണകക്ഷിയായ ആം ആദ്‌മി എന്നിവര്‍ തമ്മില്‍ വാശിയേറിയ മത്സരമാണ് കാണാനാകുന്നത്.

2020ലെ തെരഞ്ഞെടുപ്പിൽ, 70 സീറ്റുകളിൽ 62 എണ്ണവും ആം ആദ്‌മി പാർട്ടി നേടി, അതേസമയം ബിജെപിക്ക് വെറും 8 സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ്, സമീപകാല തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റും നേടാൻ കഴിയാതെ പരാജയപ്പെടുകയും ചെയ്‌തു.

Also Read:യമുനാ നദിയിലെ വിഷംകലക്കൽ വിവാദം; നദിയിലെ വെള്ളം കുടിച്ച് കെജ്‌രിവാളിന് മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി

ABOUT THE AUTHOR

...view details