കേരളം

kerala

ETV Bharat / bharat

'കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഫിലോസഫി ഉള്‍ക്കൊള്ളണം; വയനാട്ടിൽ മത്സരിക്കുന്നത് മുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടി': ബിനോയ്‌ വിശ്വം - BINOY VISHWAM FLAYS CONGRESS

പാർട്ടികൾ തമ്മിൽ പാലിക്കേണ്ട കൊടുക്കൽ വാങ്ങൽ വയനാട്ടിൽ ഉണ്ടാകുന്നില്ലെന്ന് ബിനോയ്‌ വിശ്വം.

BINOY VISHWAM FLAYS CONGRESS  WAYANAD CANDIDATE CPI  ബിനോയ്‌ വിശ്വം സിപിഐ  വയനാട് ഉപതെരഞ്ഞെടുപ്പ് സിപിഐ
Binoy Viswam (ETV Bharat)

By ETV Bharat Kerala Team

Published : Oct 18, 2024, 1:31 PM IST

തൃശൂര്‍: ഹരിയാനയിലും വയനാട്ടിലും കോൺഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഇന്ത്യ സഖ്യത്തിന്‍റെ പ്രധാന കക്ഷിയായ സിപിഐ മത്സരിക്കുന്ന വയനാട്ടിൽ കോൺഗ്രസ് മത്സരിക്കുന്നതിലൂടെ മുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടിയാണ് അവര്‍ സ്വീകരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യ സഖ്യത്തെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്, സഖ്യത്തിന്‍റെ ഫിലോസഫി പൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടതാണെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയ്‌ വിശ്വം മാധ്യമങ്ങളോട് (ETV Bharat)

ആർഎസ്എസ് രാഷ്ട്രീയത്തെ ചെറുക്കാനുള്ള കുന്തമുനയാണ് ഇന്ത്യ മുന്നണി. പാർട്ടികൾ തമ്മിൽ പാലിക്കേണ്ട കൊടുക്കൽ വാങ്ങൽ വയനാട്ടിൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ നൂറ് ശതമാനം വിജയം ഉറപ്പാണ്. അൻവറും സരിനും തമ്മില്‍ താരതമ്യം പാടില്ല, രണ്ടും രണ്ടാണ് എന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി. ഒരാളുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വന്നാൽ അതിന്‍റെ അർത്ഥത്തെ വ്യാഖ്യാനിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ വിഷയത്തിലും ബിനോയ്‌ വിശ്വം പ്രതികരിച്ചു. പൊതു പ്രവർത്തകർക്ക് അധികാരം കൈവരുമ്പോൾ അധികാരത്തിന്‍റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല. പ്രത്യേകിച്ച് ഇടതുപക്ഷ പ്രവർത്തകർ. അധികാരത്തിന്‍റെ ഹുങ്കിൽ ഇതുപോലെ പെരുമാറുന്നത് ശരിയല്ല എന്നതാണ് നവീൻ സംഭവം പറയുന്നത്. ദിവ്യ പാഠം ഉൾക്കൊള്ളും എന്നാണ് കരുതുന്നത് എന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Also Read:'ഫയല്‍ നീക്കത്തില്‍ എഡിഎമ്മിന് വീഴ്‌ചയുണ്ടായില്ല, പമ്പിന് എന്‍ഒസി തീര്‍പ്പാക്കിയത് ഒരാഴ്‌ചക്കുള്ളില്‍'; റിപ്പോര്‍ട്ട് പുറത്ത്

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ