ഹൈദരാബാദ്:മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റുമായുള്ള വിവാഹം ജൂലൈ 12 ന് നടക്കുമെന്ന് റിപ്പോർട്ട്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹാഘോഷങ്ങൾ മാർച്ച് ആദ്യമാണ് ആരംഭിക്കുന്നത്. ജാംനഗറിലാണ് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കുന്നത്.
ലോകത്തിലെ തന്നെ നിരവധി പ്രമുഖരാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തുന്നത്. ഇതിൽ ബിൽ ഗേറ്റ്‌സും മാർക്ക് സക്കർബർഗും ഉൾപ്പെടെ ലാറി ഫിങ്ക്, സ്റ്റീഫൻ ഷ്വാർസ്‌മാൻ, ബോബ് ഇഗർ, ഭൂട്ടാൻ്റെ രാജാവും രാജ്ഞിയുമായ ഇവാങ്ക ട്രംപ്, ടെഡ് പിക്ക് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.