കേരളം

kerala

ETV Bharat / bharat

അൽ-ഖ്വയ്‌ദയുടെ പേരില്‍ ബിഹാര്‍ മുഖ്യമന്ത്രി ഓഫിസിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു - Bomb Threat Against Bihar CMO - BOMB THREAT AGAINST BIHAR CMO

അൽ-ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അക്കൗണ്ടിൽ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി ഓഫിസിന് നേരെ ബോംബ് ഭീഷണി. ജൂലൈ 16നാണ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ പൊലീസും തീവ്രവാദ വിരുദ്ധ സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NITISH KUMAR  ബീഹാര്‍ മുഖ്യമന്ത്രി ബോംബ് ഭീഷണി  BOMB THREAT IN BIHAR  ANTI TERRORIST SQUAD
Nitish Kumar (ETV Bharat)

By ANI

Published : Aug 4, 2024, 11:03 AM IST

പട്‌ന:ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. ജൂലൈ 16ന് ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. അൽ-ഖ്വയ്‌ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടിൽ നിന്നാണ് ഇമെയിൽ വന്നത്.

ബിഹാറിലെ പ്രത്യേക പൊലീസിന് പോലും ആക്രമണം തടയാന്‍ കഴിയില്ല എന്ന് ഭീഷണിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഓഗസ്റ്റ് 2ന് സ്റ്റേഷൻ ഹൗസ് ഓഫിസർ സഞ്ജീവ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സചിവാലയ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പൊലീസിന് പുറമെ തീവ്രവാദ വിരുദ്ധ സേനയും കേസ് അന്വേഷിക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (4), (3) എന്നിവ പ്രകാരവും ഐടി ആക്‌ടിലെ 66 (F) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Also Read:തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പറന്ന വിമാനത്തിൽ ബോംബ് ഭീഷണി

ABOUT THE AUTHOR

...view details