ബെംഗളൂരു:നഗരത്തിലെഫാം ഹൗസിൽ റേവ് പാർട്ടി നടത്തിയ കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി ദയാനന്ദ് അറിയിച്ചു. നൂറ് പേര്‍ പങ്കെടുത്ത റേവ് പാർട്ടിയിൽ തെലുങ്ക് സഹനടി ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാര്‍ട്ടിയില്‍ ജനപ്രതിനിധികൾ പങ്കെടുത്തിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
പാർട്ടി നടക്കുന്നതറിഞ്ഞ് സിസിബി പൊലീസും ലോക്കൽ പൊലീസും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്‍റെ സഹായവും ഉണ്ടായിരുന്നു. റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് സിറ്റി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സംഭവസ്ഥലം ബെംഗളൂരു റൂറലിലെ ഹെബ്ബഗോഡി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്നതിനാൽ കേസ് അങ്ങോട്ടേക്ക് മാറ്റും.
പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാലുടൻ ബാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: വനവിഭവം ശേഖരിച്ച് മടങ്ങവേ അപകടം; 19 ആദിവാസികള്‍ക്ക് ദാരുണാന്ത്യം, 18 പേരും സ്‌ത്രീകള്‍