കേരളം

kerala

ETV Bharat / bharat

ബംഗളുരുവില്‍ കനത്ത മഴ; വിദ്യാലയങ്ങള്‍ക്ക് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് കലക്‌ടര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

By ETV Bharat Kerala Team

Published : 4 hours ago

Schools Shut  Colleges On Alert For Safety  red yellow alert  bengaluru rain alert
People commute amid rains (PTI)

ബെംഗളുരു: കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കലക്‌ടര്‍ ബെംഗളുരു നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ താത്പര്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും കലക്‌ടര്‍ അറിയിച്ചു. അതേസമയം കോളജുകള്‍ക്ക് അവധി ബാധകമല്ല.

അതേസമയം ബലക്ഷയമുള്ള കെട്ടിടങ്ങളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് അവധി നല്‍കിയതിന് പകരമായി ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷമോ ഞായറാഴ്‌ചയോ ക്ലാസുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍ താഴ്‌ന്ന പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും പോകുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കുട്ടികള്‍ കോളജിലേക്ക് പോകുന്ന വാഹനങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. രണ്ട് ദിവസം കൂടി ബെംഗളുരുവില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ശക്തമായ ഇടിയോട് കൂടിയ മഴയുണ്ടാകും. താപനില ഏറ്റവും ഉയര്‍ന്നത് 26 ഡിഗ്രിയും ഏറ്റവും കുറഞ്ഞത് 20 ഡിഗ്രിയുമായിരിക്കും.

കര്‍ണാടകത്തിലെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകന്നഡ, ഉഡുപ്പി, ബെലഗാവി, ധര്‍വാദ്, ഹാവേരി, ഗഡാഗ്, ശിവമോഗ ചിക്കമംഗളുരു, ഹസന്‍, കൊഡഗ്, ചിത്രദുര്‍ഗ, ദവാന്‍ഗര്‍, തുമകുരു തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read; ദന ചുഴലിക്കാറ്റ് ഒഡിഷയിലേക്ക്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ABOUT THE AUTHOR

...view details