റാഞ്ചി: പണം തട്ടിയെടുത്ത ശേഷം യുവാവിനെ കൊന്ന് കാട്ടിനുള്ളില്‍ കുഴിച്ച് മൂടി. സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ സുഹൃത്ത് പിടിയിലായി. 35 വയസുള്ള പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിന്‍റെ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തി.
ജാര്‍ഖണ്ഡിലെ സെറായ്കെല-ഖര്‍സാവന്‍ ജില്ലയില്‍ വനത്തില്‍ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബുരുദി പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന മേഖലയാണിത്. സക്കീര്‍ ഹുസൈന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമബംഗാളിലെ ദിനാജ്‌പൂര്‍ ജില്ലയിലെ ദാല്‍കോള്‍ സ്വദേശിയാണ് ഇയാള്‍. സെപ്റ്റംബര്‍ 26നാണ് കദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലേക്ക് ഇയാള്‍ എത്തുന്നത്. പ്രതിയായ വിദേഷ് മര്‍ദിയെ കാണാനായിരുന്നു വരവ്.
ചില തൊഴിലാളികളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാളെ ഇങ്ങോട്ട് ക്ഷണിച്ചതെന്നും പൊലീസ് അറിയിച്ചു. സക്കീര്‍ തൊഴിലാളികളെ ചില കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ആളായിരുന്നു. മര്‍ദി സഹായി ആയി പ്രവര്‍ത്തിക്കുന്ന വ്യക്തിയും.
കൊലപാതകം നടന്ന ദിവസം മര്‍ദി സക്കീറില്‍ നിന്ന് 95000 രൂപ തട്ടിയെടുത്തു. ഈ പണം മര്‍ദിയുടെ ഒരു സുഹൃത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. മര്‍ദി പിന്നീട് സക്കീറിന്‍റെ ഭാര്യയെ വിളിച്ച് അന്‍പതിനായിരം രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സക്കീറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
Also Read:മൈസൂര്‍-ദര്‍ബാംഗ എക്‌സ്പ്രസ് അപകടം; ഞെട്ടിച്ചെന്ന് സ്റ്റാലിന്‍, അപകടത്തില്‍ പെട്ട ട്രെയിനിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു
തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയായിരുന്നു. മര്‍ദിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ പൊലീസിനെ വഴി തെറ്റിക്കാന്‍ ശ്രമിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് സക്കീറിന്‍റെ ബാഗ് അടക്കമുള്ള വസ്‌തുക്കളും കിട്ടിയതായി പൊലീസ് പറഞ്ഞു.