ന്യൂഡല്‍ഹി:എഴുപ്പത്താറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപന ചടങ്ങായ ബീറ്റിങ് റിട്രീറ്റിന് തുടക്കമായി. വിജയ് ചൗക്കില്‍ ഇന്ത്യന്‍ സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് പരിപാടി നടക്കുന്നത്. റയ്‌സീന കുന്നുകളിലെ അസ്‌തമയ സൂര്യനെ സാക്ഷിയാണ് പരിപാടിക്ക് തുടക്കമായത്. 'കദം കദം ബദായെ ജ' എന്ന സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇടുക്കി സ്വദേശിയായ കമാന്‍ഡര്‍ മനോജ് സെബാസ്‌റ്റ്യനാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
കര, നാവിക, വ്യോമ സേനകളുടെയും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്‍റെയും നേതൃത്വത്തില്‍ വിശിഷ്‌ടാതിഥികള്‍ക്ക് മുന്നിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ സന്നിഹിതരായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 ജനുവരി 26ന് കര്‍ത്തവ്യപഥില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭരണഘടനയുടെ 75 -ാം വാര്‍ഷികാഘോഷം കൂടിയാണ് ഇക്കുറി. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, ഐക്യം, സമത്വം, വികസനം, സൈനിക ശക്തി എന്നിവ വിളിച്ചറിയിക്കുന്ന പരേഡാണ് കര്‍ത്തവ്യപഥില്‍ അരങ്ങേറിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആയിരുന്നു ഇക്കൊല്ലത്തെ മുഖ്യാതിഥി.
പരേഡ് വീക്ഷിക്കാന്‍ പതിനായിരത്തിലേറെ ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളുമെത്തി. ദേശീയ പ്രാധാന്യമുള്ള ആഘോഷങ്ങളില്‍ ജനീകീയ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സ്വര്‍ണിംഭാരതിന്‍റെ ശില്‍പികളടക്കം ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ പ്രത്യേക ക്ഷണിതാക്കളായി എത്തി. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്നവരും വിവിധ മേഖലകളിലെ മികച്ച പ്രകടനക്കാരുമടക്കം സന്നിഹിതരായി.
Also read:11 പേരുടെ എതിർപ്പോടെ വഖഫ് ബില്ലിന് ജെപിസി അംഗീകാരം; റിപ്പോർട്ട് സ്‌പീക്കർക്ക് കൈമാറും