മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജഭരണവും സാമ്രാജ്യത്വവും ഏകാധിപത്യവും ഉയർത്തിയ ഒട്ടേറെ വെല്ലുവിളികൾ തരണം ചെയ്‌താണ് ജനാധിപത്യത്തിന്‍റെ വളർച്ച. പൊതുനന്മയാണ് ഇതിന്‍റെ ആത്യന്തിക ലക്ഷ്യം. രാജ്യം ഇന്ന് ഒരു സുപ്രധാന തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ 101 വയസുള്ള ഒരു വൃദ്ധ തന്‍റെ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യ മൂല്യത്തെ മുറുകെ പിടിച്ചിരിക്കുകയാണ്.
മഹാരാഷ്‌ട്രയിലെ ലാത്തൂർ സ്വദേശി നർമ്മദാഭായ് മദൻലാൽ തോഷ്‌നിവാളാണ് വോട്ട് രേഖപ്പെടുത്തി തന്‍റെ കടമ നിറവേറ്റിയത്. ഒരു വ്യക്തിയുടെ പൊതുകടമ നിറവേറ്റുന്നതിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വയോധിക. സോലാപൂർ ഗല്ലിയിലെ വെങ്കിടേഷ് പ്രൈമറി സ്‌കൂളിൽ സ്ഥാപിച്ച 334ാം നമ്പർ ബൂത്തിലെത്തിയാണ് നർമ്മദാഭായ് മദൻലാൽ തന്‍റെ വോട്ടവകാശം വിനിയോഗിച്ചത്. ചെറുമകൻ മഹേഷ് സൺവാറാണ് നർമ്മദാഭായിയെ പോളിങ് കേന്ദ്രത്തിലെത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനാധിപത്യത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ വോട്ട് രേഖപ്പെടുത്തൽ. 'ജനാധിപത്യം എന്നാൽ സഹിഷ്‌ണുതയാണ്, നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല നമ്മളോട് വിയോജിക്കുന്നവരോടുമുള്ള സഹിഷ്‌ണുത' എന്നാണ് ജനാധിപത്യത്തെ ജവഹർലാൽ നെഹ്‌റു നിർവചിച്ചത്. അങ്ങനെയുള്ള ജനാധിപത്യ പ്രക്രിയയിൽ വോട്ടിന്‍റെ വില വലുതാണ്. വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.
അതേസമയം, മഹാരാഷ്‌ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലാണ് പ്രധാന മത്സരം.
Also Read:അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടച്ചു; ഇപ്പോള്‍ പ്രായം ഏറെയായി, എങ്കിലും തളരില്ല, ജനാധിപത്യം മുറുകെ പിടിച്ച് 93 കാരി, ഒരു നല്ല മാതൃക!