ഗുവാഹത്തി :അസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. എംഎൽഎമാരായ ഷെർമാൻ അലി അഹമ്മദിനെയും അഷ്‌റഫുല്‍ ഹുസൈനെയും നിയമസഭ സ്‌പീക്കർ ബിശ്വജിത് ഡൈമേരി സസ്പെൻഡ് ചെയ്‌തു.
ബജറ്റ് സമ്മേളനത്തിന്‍റെ പതിനൊന്നാം ദിവസം സ്‌പീക്കറുടെ റൂളിങ് അവഗണിച്ച് സഭയിൽ ബഹളമുണ്ടാക്കിയതിനാണ് സസ്പെന്‍ഷന്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനാണ് തങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്ന് സസ്പെന്‍ഷനിലായ ബാഗ്‌ബർ മണ്ഡലം എംഎൽഎ ഷെർമാൻ അലി പ്രതികരിച്ചു. ഒരു അധ്യാപകൻ മാത്രമുള്ള ചില സ്‌കൂളുകളിലെ മൂല്യനിർണയ സംവിധാനമായ 'ഗുണോത്സവ്' എന്ന പേരിൽ സർക്കാർ അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്ന് ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത റിപ്പോർട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി തന്‍റെ മണ്ഡലത്തിലെ സ്‌കൂളുകളില്‍ അധ്യാപകരില്ല. ബാഗ്ബാർ, ചെങ്ക നിയോജക മണ്ഡലങ്ങളിലെ 33 സ്‌കൂളുകൾ നിലവിൽ ഓരോ അധ്യാപകർ വീതമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Two Opposition MLA's briefly suspended for creating ruckus in Assam State Assembly).