ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം നടത്തുന്ന മഹാറാലി ഇന്ന്. രാജ്യ തലസ്ഥാനത്തെ രാംലീല മൈതാനിയിൽ വച്ചാണ് റാലി നടത്തുക. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന്‍റെ ശക്തി പ്രകടനമെന്ന രീതിയിലാണ് മഹാറാലി ഒരുക്കുന്നത്.
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ സി പി അധ്യക്ഷൻ ശരത് പവാർ, എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരടക്കം അടക്കം 28 നേതാക്കൾ റാലിയിൽ പങ്കെടുക്കുന്നുണ്ട്. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാളും രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യ അലയൻസ് റാലിയിൽ പങ്കെടുക്കുമെന്നാണ് വിവരം.