ന്യൂഡൽഹി :ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ ക്രമസമാധാനം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാണെങ്കിലും, നഗരം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി പരക്കെ അറിയപ്പെടുകയാണെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ 19 പ്രധാന മെട്രോ നഗരങ്ങളിൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കൊലപാതക കേസുകളിലും ഡൽഹിയാണ് ഒന്നാമതെന്ന് കെജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കവർച്ച സംഘങ്ങളുടെ വർധനവ്, വിമാനത്താവളങ്ങളിലും സ്‌കൂളുകളിലുമുണ്ടാകുന്ന ബോംബ് ഭീഷണികൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉണ്ടായ 350 ശതമാനം വർധനവ്, ഇവയെല്ലാം ഡല്‍ഹി നിവാസികളിൽ സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു.