കേരളം

kerala

By ETV Bharat Kerala Team

Published : Jun 2, 2024, 7:47 PM IST

ETV Bharat / bharat

ഡല്‍ഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു - Kejriwal sent to judicial custody

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ARVIND KEJRIWAL  DELHI LIQUOR POLICY SCAM  ഡല്‍ഹി മദ്യനയ അഴിമതി കേസ്  കെജ്‌രിവാള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ
Arvind Kejriwal (ETV Bharat)

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.

സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി അവസാനിച്ചതിന് പിന്നാലെ കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിൽ മടങ്ങി എത്തിയിരുന്നു.

കെജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് മെയ് 20-ന് പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഡൽഹി കോടതി ഉത്തരവ് മാറ്റിവെച്ചിരുന്നു. ജൂൺ 5 ന് ആണ് ഇതില്‍ വിധി പറയുക.

Also Read :കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി; പാർട്ടിയെ തകർക്കാനുള്ള ബിജെപി ശ്രമത്തെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം - Arvind Kejriwal Surrendered

ABOUT THE AUTHOR

...view details