ലഖ്‌നൗ: ഇറാനി കപ്പില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് പിന്നാലെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ നായനും സ്റ്റാര്‍ ബാറ്ററുമായ റിതുരാജ് ഗെയ്‌ക്‌വാദിനെതിരെ ആരാധകര്‍ രംഗത്ത്. ലഖ്‌നൗ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 27 പന്ത് നേരിട്ട റിതുരാജ് 9 റണ്‍സ് മാത്രം നേടിയാണ് മടങ്ങിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഉള്‍പ്പടെ വരാനിരിക്കുന്ന സാഹചര്യത്തിലാണ് താരത്തിന്‍റെ മോശം പ്രകടനത്തില്‍ ആരാധകരും നിരാശ പ്രകടിപ്പിച്ചിരിക്കുന്നത്.
നവംബര്‍ ഡിസംബര്‍ മാസങ്ങളിലായാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യൻ സംഘം ഓസ്‌ട്രേലിയയിലേക്ക് പറക്കുക. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍. പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനം കണ്ടെത്തണമെങ്കില്‍ റിതുരാജ് ഗെയ്‌ക്‌വാദിന് ഇറാനി കപ്പിലും തുടര്‍ന്ന് എത്തുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിലും മികവ് കാട്ടേണ്ടതുണ്ട്.
Maiden First-Class wicket for Mohammad Juned Khan on debut 🙌
— BCCI Domestic (@BCCIdomestic) October 3, 2024
What a way to get off the mark! He gets the big wicket of captain Ruturaj Gaikwad 👌#IraniCup | @IDFCFIRSTBank
Follow the match ▶️ https://t.co/Er0EHGOZKh pic.twitter.com/KvUOFHK6Nx
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതേ പ്രകടനങ്ങളാണ് തുടരുന്നതെങ്കില്‍ ബാക്ക് അപ്പ് ഓപ്പണറായിപ്പോലും ഗെയ്‌ക്‌വാദിന് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം കണ്ടെത്താൻ സാധിക്കില്ലെന്നാണ് ആരാധകരില്‍ ചിലരും പറയുന്നത്.
Ruturaj Gaikwad is out for just 9 runs vs Mumbai.
— Inside out (@INSIDDE_OUT) October 3, 2024
-Everyone waited for his Century and he disappointed all of them.
-Comment section is open guys. Do what you want.
- I have no words. #RuturajGaikwad #IraniCup pic.twitter.com/phXvnlAysY
After watching Ruturaj Gaikwad in the Duleep Trophy and Irani Cup, I’m doubtful about him as a 3rd opener for the Aus tour. His technique against pace and spin doesn't inspire confidence.#RuturajGaikwad #IraniCup #TestCricket
— Varun Bindal (@VarunBindal47) October 3, 2024
മുംബൈക്കെതിരായ മത്സരത്തിന്‍റെ 11-ാം ഓവറിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ നായകൻ റിതുരാജ് ഗെയ്‌ക്‌വാദ് പുറത്തായത്. പേസര്‍ ജുനെദ് ഖാന്‍റെ പന്തില്‍ സ്ലിപ്പില്‍ പൃഥ്വി ഷായ്‌ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.