കേരളം

kerala

ETV Bharat / bharat

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ്; പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു - Mumbai Police detain AAP leaders

മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ കവിത എന്നിവര്‍ക്കു പുറമേ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്‌രിവാള്‍.

MUMBAI POLICE  ED ARREST  AAP LEADERS  ARVIND KEJRIWAL
MH Mumbai Police detain AAP leaders workers for protest after ED arrest arvind Kejriwal

By ETV Bharat Kerala Team

Published : Mar 22, 2024, 10:32 AM IST

മുംബൈ : മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിനെതിരെ എഎപി പ്രതിഷേധം. പ്രതിഷേധിച്ച എഎപി നേതാക്കളെയും, പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എഎപി പ്രവർത്തകരെ പൊലീസ് മർദിച്ചതായി മുംബൈ എഎപി അധ്യക്ഷ പ്രീതി മേനോൻ ശർമ ആരോപിച്ചു.

വ്യാഴാഴ്‌ച (21-03-2024) രാത്രിയോടെയാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. എഎപി സഹ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് എഎപി പ്രവർത്തകരും നേതാക്കളും രോഷാകുലരാണ്.

മുംബൈയിലെ ഇഡി ഓഫിസിന് മുന്നിൽ ആം ആദ്‌മി പാർട്ടി സമരം കടുപ്പിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. 40ലധികം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി മുംബൈ എഎപി അധ്യക്ഷ പ്രീതി മേനോൻ ശർമ പറഞ്ഞു (MH Mumbai Police detain AAP leaders after arvind Kejriwals ED arrest).

'നമ്മുടെ നാല്‍പ്പതിലധികം എഎപി പ്രവർത്തകരെ അർധരാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇപ്പോൾ ഇത് മറ്റൊരു സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ്. ഞങ്ങൾ ഒരു നീണ്ട പോരാട്ടത്തിന് തയ്യാറാണ്. ഒരു നീല വസ്ത്രം ധരിച്ച ഒരു പൊലീസുകാരൻ ഞങ്ങളെ തള്ളിയിട്ടു. ആ പൊലീസുകാരൻ മദ്യപിച്ചിരുന്നു'. മുംബൈ പൊലീസിന്‍റെ നടപടിയെക്കുറിച്ച് എക്‌സിൽ പോസ്റ്റ് ചെയ്‌ത പ്രീതി മേനോൻ ശർമ്മ പൊലീസിനെയും ഡോക്‌ടർമാരെയും കുറ്റപ്പെടുത്തി.

മുംബൈ പൊലീസ് കമ്മിഷണർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് പ്രീതി മേനോൻ ശർമ്മ പൊലീസിൻ്റെ നടപടിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. പൊലീസിൻ്റെ ഇന്നത്തെ ക്രൂരത അവിശ്വസനീയമാണെന്നും, ഡൽഹി മുഖ്യമന്ത്രിയെ മോദി സര്‍ക്കാരിന്‍റെ ഇഡി അനധികൃതമായി അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഞങ്ങൾ പ്രതിഷേധിക്കുകയായിരുന്നുവെന്നും അവര്‍ പോസ്റ്റിൽ പറഞ്ഞു.

'പൊലീസ് ഞങ്ങളെ വലിച്ചിഴച്ച് മർദിച്ചു. മർദനത്തിൽ ആം ആദ്‌മി പാർട്ടിയുടെ വാർഡ് പ്രസിഡൻ്റ് അസ്‌ലം മർച്ചൻ്റിന് പരിക്കേറ്റു. ഒരു സ്ത്രീയെ അർധരാത്രിയിൽ റോഡില്‍ തടഞ്ഞുവച്ചു. മദ്യലഹരിയിലാണ് പൊലീസുകാരന്‍ അവളെ തള്ളിയിട്ടതെ'ന്നും അവര്‍ പോസ്റ്റില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ചു. അതേസമയം പ്രീതി മേനോൻ ശർമ്മയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, മുംബൈ പൊലീസിൻ്റെ എക്‌സ് മീഡിയ കൂടുതൽ വിവരങ്ങൾ അയയ്ക്കാൻ അഭ്യർഥിച്ചു (MH Mumbai Police detain AAP leaders after arvind Kejriwal s ED arrest).

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തുടനീളം എഎപിയുടെ പ്രതിഷേധമുയരും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, മുനിസിപ്പൽ നഗരങ്ങളിലും ഇന്ന് രാവിലെ 11 മണിക്ക് ആം ആദ്‌മി പാർട്ടിയുടെയും, ഇന്ത്യയിലെ ഘടകകക്ഷികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. എഎപി മഹാരാഷ്ട്ര വൈസ് പ്രസിഡൻ്റ് ധനഞ്ജയ് ഷിൻഡെയാണ് ഈ വിവരം എക്‌സ് മീഡിയയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അനധികൃത അറസ്‌റ്റിനെതിരെ തങ്ങൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇന്ന് രാവിലെ സുപ്രീം കോടതിയിൽ പരാമർശിക്കുമെന്നും സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ്‌ ചെയ്‌ത സമയത്തെയും അതിഷി ചോദ്യം ചെയ്‌തു. രണ്ട് വർഷത്തെ അന്വേഷണത്തിൽ സിബിഐയോ ഇഡിയോ ഒരു പൈസ പോലും കണ്ടെത്തിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. കൂടാതെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയ നേതാവാണ് കെജ്‌രിവാളെന്ന് ബിജെപിക്ക് അറിയാമെന്നും അതിഷി വ്യക്തമാക്കി.

അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍ നിന്നും സംരക്ഷണം തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമന്‍സിനും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല (MH Mumbai Police detain AAP leaders after arvind Kejriwals ED arrest).

അറസ്റ്റിനെതിരെ രാത്രി തന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്ന്, വെള്ളിയാഴ്‌ച രാവിലെ ഈ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കേജ്‍രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details