കേരളം

kerala

By ETV Bharat Kerala Team

Published : Jan 23, 2024, 1:26 PM IST

Updated : Jan 23, 2024, 4:32 PM IST

ETV Bharat / bharat

മ്യാൻമർ സൈനിക വിമാനം മിസോറാമില്‍ തകർന്നു വീണു : എട്ട് പേർക്ക് പരിക്ക്

Burmese Army Plane Crashes: മ്യാൻമർ സൈനിക വിമാനം മിസോറാമില്‍ തകർന്നു വീണു. എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയിലേക്ക് മാറ്റി.

burmese army plane crashes  plane crash  mizoram  ബര്‍മ
മ്യാൻമർ സൈനിക വിമാനം മിസോറാമില്‍ തകർന്നു വീണു

ലെങ്പുയി (മിസോറാം): മ്യാൻമർ സൈനിക വിമാനം മിസോറാമില്‍ തകർന്നു വീണ് അപകടം(Burmese Army Plane Crashes). അപകടത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിലാണ് സൈനിക വിമാനം തകർന്നുവീണത്.

വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടതായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. 14 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 10.20 ഓടെയാണ് അപകടം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ആറ് പേർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയില്‍ നിന്ന് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. മിസോറാമിലെ ദുരന്ത നിവാരണ ഉദ്യോഗസ്ഥരും, ജില്ലാ ഭരണകൂടവും പൊലീസും ചേർന്നാണ് ഐസ്വാൾ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ലെങ്‌പുയി വിമാനത്താവളത്തിലെത്തി മ്യാൻമർ എയർഫോഴ്‌സ് വിമാനത്തിലെ പരിക്കേറ്റ ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

Last Updated : Jan 23, 2024, 4:32 PM IST

ABOUT THE AUTHOR

...view details