ETV Bharat / bharat

ഹരിയാന തെരഞ്ഞെടുപ്പ്; 10 വര്‍ഷത്തിന് കോണ്‍ഗ്രസിനെ ഭരണത്തിലേക്ക് തിരികെ എത്തിക്കാനുറച്ച് രാഹുലും പ്രിയങ്കയും - Haryana Election 2024 - HARYANA ELECTION 2024

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹരിയാനയിലെത്തി. സംസ്ഥാനത്ത് രാഹുൽ ഗാന്ധി പര്യടനം ആരംഭിച്ചു.

RAHUL GANDHI IN HARYANA  CONGRESS ELECTION CAMPAIGN  PRIYANKA GANDHI IN HARYANA  HARYANA ELECTION 2024
Priyanka Gandhi And Rahul Gandhi - File (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 10:28 PM IST

ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണങ്ങള്‍ക്ക് ചൂടേറ്റി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുതിർന്ന പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയും. തെരഞ്ഞെടുപ്പിലെ വിജയവും സംസ്ഥാന നേതാക്കൾക്കിടയിൽ ഐക്യവും പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലുള്ളതായി മാറ്റാനുമാണ് ഇരുവരും എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രാഹുല്‍ നടത്തുന്ന പദയാത്രയും ചര്‍ച്ചാവുകയാണ്.

10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിനും മൂന്നിലൊന്ന് ഭൂരിപക്ഷം ഉറപ്പിക്കുന്നതിനുമാണെന്നാണ് പ്രവര്‍ത്തനങ്ങളെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സാധാരണഗതിയിൽ, പോളിങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദേശീയ നേതാവ് പദയാത്ര നടത്തുന്നത് അസാധാരണമാണ്. എന്നാൽ നിരവധി ആഭ്യന്തര സർവേകൾ കോൺഗ്രസിന് പിന്തുണ ലഭിക്കുമെന്ന സാധ്യത കല്‍പ്പിച്ച പശ്ചാത്തലമാണുള്ളത്.

'രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നേരത്തെ പാർട്ടിയെ ദേശീയതലത്തിൽ ഉയർത്തിയിരുന്നു. ഹരിയാനയിലെ പദയാത്രയും തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യത വർധിപ്പിക്കും. കോൺഗ്രസ് എഴുപതിലധികം സീറ്റുകൾ നേടും'- ഹരിയാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി മനോജ് ചൗഹാൻ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

യമുനാനഗർ, അംബാല, ഷഹാബാദ്, കുരുക്ഷേത്ര എന്നിവിടങ്ങളിലെ റാലിയെ അഭിസംബോധന ചെയ്‌ത ശേഷം കർണാലിലെ നരൈൻഗഡിൽ നിന്നാണ് രാഹുൽ ഗാന്ധി ഇന്ന് കാൽനട ജാഥ ആരംഭിച്ചത്. പ്രതിദിനം അഞ്ചോ ആറോ മണ്ഡലങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത് എന്ന് പാർട്ടി അധികൃതർ അറിയിച്ചു.

നാളെ (ഒക്‌ടോബർ 1) പക്കോറ ചൗക്കിലെ ബഹദൂർഗഡ് സിറ്റിയിൽ നിന്നാണ് രാഹുൽ ഗാന്ധി പര്യടനം പുനരാരംഭിക്കുക. ലദ്രാവാൻ, കുന്ദൽ, സെയ്‌ദ്‌പൂർ ചൗക്ക്, ഖാർഖോഡ, സോനിപത്, ഗനൗർ, ഗൊഹാന എന്നീ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് യാത്ര.

അതേസമയം മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും ലോക്‌സഭ എംപി കുമാരി സെൽജയും വേദി പങ്കിടുന്ന നരൈൻഗർ റാലിയെ പ്രിയങ്ക ഗാന്ധി ഇന്ന് അഭിസംബോധന ചെയ്‌തു. സംസ്ഥാനത്ത് കോൺഗ്രസ് വികസനം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ് ബിജെപിക്കെതിരെ ആഞ്ഞടിച്ച രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സംസ്ഥാന നേതാക്കളും ജാഥയിൽ പങ്കെടുത്തു.

ഐഎൻഎൽഡി, ജെജെപി, ബിഎസ്‌പി, എഎപി തുടങ്ങിയ ചെറുകക്ഷികളുടെ പ്രാധാന്യം കുറയ്‌ക്കുക വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പ്രധാനമായും കോൺഗ്രസ്-ബിജെപി പോരാട്ടമായി ഉയർത്തിക്കാണിക്കുക എന്നതാണ് രാഹുലിന്‍റെ കാൽനടയാത്രയുടെ മറ്റൊരു ലക്ഷ്യമെന്നും പറയുന്നു.

2019 മുതൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജെജെപി ഇപ്പോൾ മൂന്നാം മുന്നണി രൂപപ്പെടുത്തുന്നതിനായി ബഹുജൻ സമാജ് പാർട്ടി, ആസാദ് സമാജ് പാർട്ടി, ഐഎൻഎൽഡി എന്നിവയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാളിന്‍റെ ആം ആദ്‌മി പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. എഎപിയില്ലാതെ ഒരു സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നാണ് അവർ അവകാശപ്പെടുന്നത്.

'ബിജെപിയുടെ നിർദേശപ്രകാരമാണ് മറ്റ് പാർട്ടികൾ മത്സരരംഗത്തുള്ളത്. വോട്ടർമാർക്ക് കാവി പാർട്ടിയോട് രോഷമുള്ളതിനാൽ സംസ്ഥാനത്തെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ബിജെപിക്കൊപ്പം അഞ്ച് വർഷം അധികാരം ആസ്വദിച്ച ജെജെപി ഇപ്പോൾ ഭാഗ്യം പരീക്ഷിക്കുകയാണ്.

ദളിത് വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിഎസ്‌പിയും എഎസ്‌പിയും. എഎപിക്ക് സംസ്ഥാനത്തുടനീളം വിജയ സാന്നിധ്യമില്ലെങ്കിലും എല്ലാ സീറ്റുകളിലും അവർ മത്സരിക്കുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ അവരെല്ലാം ബിജെപിയുടെ കളി കളിക്കുകയും പ്രതിപക്ഷ വോട്ടുകൾ തകർക്കുകയുമാണ് ലക്ഷ്യമിടുന്നത്. പക്ഷേ, ജനങ്ങൾ ഇത്തവണ കോൺഗ്രസിനൊപ്പമാണ്' എന്ന് മനോജ് ചൗഹാൻ പറഞ്ഞു. ഒക്‌ടോബർ 5നാണ് ഹരിയാനയിലെ 90 നിയമസഭ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒക്‌ടോബർ 8നാണ് ഫലപ്രഖ്യാപനം.

Also Read: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: നാലാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.