അമരാവതി (ആന്ധ്രാപ്രദേശ്) :തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സമഗ്രമായ ശുചീകരണ യജ്ഞം പ്രഖ്യാപിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്ന ഗുരുതര ആരോപണം കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോപണത്തെ എതിര്‍ത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയും ചെയ്‌തു.
ഇതിന് പിന്നാലെയാണ് തിരുമല ക്ഷേത്രത്തിലെ ശുചീകരണ യജ്ഞം പ്രഖ്യാപിച്ചത്. 'ക്രമക്കേടുകള്‍ ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. ക്ഷേത്രത്തിന്‍റെ പവിത്രത ഉയര്‍ത്തി പിടിക്കാനാണ് ഞങ്ങളുടെ ശ്രമങ്ങള്‍' -ചന്ദ്രബാബു നായിഡു പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും