അമരാവതി:സംസ്ഥാന വിഭജനശേഷംഇനിയും പരിഹരിക്കാതെ തുടരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയെ കൂടിക്കാഴ്‌ചയ്‌ക്ക് വിളിച്ച് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ജൂലൈ ആറിന് ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്‌ച നടത്താമെന്നാണ് രേവന്ത് റെഡ്ഡിയ്‌ക്കയച്ച കത്തില്‍ ചന്ദ്രബാബു നായിഡു പറയുന്നത്.
സംസ്ഥാന വിഭജനം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം; തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച് ആന്ധ്രാമുഖ്യമന്ത്രി - Naidu Writes to Revanth Reddy - NAIDU WRITES TO REVANTH REDDY
ആന്ധ്രാവിഭജനത്തിന്‍റെ ഇനിയും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം ആറിന് യോഗം വിളിച്ച് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ഇത് സംബന്ധിച്ച് അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് കത്തയച്ചു.
![സംസ്ഥാന വിഭജനം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം; തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച് ആന്ധ്രാമുഖ്യമന്ത്രി - Naidu Writes to Revanth Reddy AP CM CHANDRABABU NAIDU REVANTH REDDY BIFURCATION ISSUES തെലങ്കാന മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/02-07-2024/1200-675-21847060-thumbnail-16x9-naidu-revanth-reddy.jpg)
Published : Jul 2, 2024, 12:18 PM IST
ആന്ധ്രാവിഭജനം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായിരിക്കുന്നു. പുനഃസംഘടന നിയമത്തിലെ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ഇരു സംസ്ഥാനങ്ങളുടെയും ക്ഷേമത്തിന് ഉതകുന്ന വിഷയങ്ങളാകുമിതെന്നും ചന്ദ്രബാബു നായിഡു കത്തില്‍ സൂചിപ്പിക്കുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കും ഗുണകരമാകുന്ന പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്നും ചന്ദ്രബാബു നായിഡു തന്‍റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read:പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും; ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും