ശ്രീനഗര്‍:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെയും അവിടെവച്ചുണ്ടായ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയെങ്കിലും അവരുടെ ചിന്താഗതി കോണ്‍ഗ്രസിന് നല്‍കിയിട്ടാണ് പോയതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. വിദേശത്ത് പോയി നമ്മുടെ രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുന്ന പ്രചാരണം നടത്തുന്നത് ബ്രിട്ടീഷ് തന്ത്രമായിരുന്നുവെന്നും എംപി പറഞ്ഞു.
കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിനാൽ രാഹുലിന്‍റെ പരാമർശങ്ങൾ എവിടെയും ഏശില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.'ബ്രിട്ടീഷുകാർ ഇവിടെ നിന്ന് പോയി. എന്നാൽ അവരുടെ ചിന്താഗതി കോൺഗ്രസുകാർക്ക് കൊടുത്തിട്ടാണ് പോയത്. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിദേശത്ത് പോയി രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുക എന്നത് അവരുടെ തന്ത്രമായിരുന്നു. രാഹുൽ ഗാന്ധി എപ്പോഴൊക്കെ വിദേശത്തേക്ക് പോയിട്ടുണ്ടോ, അപ്പോഴെല്ലാം രാജ്യത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി...ഇത് എവിടെയും ഏശില്ലെന്ന് മനസിലാക്കുക. ചൈനയിൽ നിന്ന് ഫണ്ട് എടുത്താലും പാകിസ്ഥാനില്‍ നിന്ന് അഭിപ്രായങ്ങളെടുത്താലും എവിടെയും ഏശില്ല. ഈ രാജ്യത്തെ ജനങ്ങൾ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അവര്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു'വെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.