ശ്രീനഗർ: ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയ്ക്ക് അമിത് ഷാ ഉറപ്പ് നൽകിയതായും വൃത്തങ്ങൾ അറിയിച്ചു. അമിത് ഷായെ ഇന്നലെ (ഒക്‌ടോബര്‍ 23) അദ്ദേഹത്തിന്‍റെ വസതിയിലെത്തി ഒമര്‍ അബ്‌ദുള്ള സന്ദർശിച്ചിരുന്നു.
ഏകദേശം അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരം. ഒമര്‍ അബ്‌ദുള്ള സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിൽ പാസാക്കിയ പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതായാണ് വിവരം. സൗഹൃദപരമായാണ് ചര്‍ച്ച അവസാനിച്ചതെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായും ഒമര്‍ അബ്‌ദുള്ള കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രി മോദിയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്‌ചയിൽ ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്‌തതായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി എക്‌സില്‍ കുറിച്ചു.
അതേസമയം എൻസി സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഒരു നേട്ടമായി അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ കോണ്‍ഗ്രസ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അംഗീകാരം നൽകിയെന്ന് പ്രതിപക്ഷമായ പിഡിപി ആരോപിച്ചു. കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് കോണ്‍ഗ്രസ് പിന്മാറിയെന്നും പിഡിപി ആരോപിച്ചു.
Also Read :സിസിടിവിയില്‍ കുടുങ്ങി തോക്കുധാരിയായ ഭീകരന്‍, ദൃശ്യം ഗഗന്‍ഗിര്‍ ആക്രമണ സ്ഥലത്ത് നിന്ന്; അന്വേഷണം