ETV Bharat / education-and-career

'ഇവിടെ കാലം തോല്‍ക്കും'; ചെറുപ്പത്തിന്‍റെ പ്രസരിപ്പില്‍ 63 വയസായ കലോത്സവം, 'സ്‌കൂള്‍ യുവജനോത്സവം' പിന്നിട്ട വഴിത്താരകളിലൂടെ - KERALA SCHOOL KALOLSAVAM HISTORY

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി വളര്‍ന്ന കേരള സ്‌കൂൾ കലോത്സവത്തിന് സംസ്ഥാനത്തിന്‍റെ അത്രയും തന്നെ പഴക്കമുണ്ട്. ഒറ്റദിനത്തില്‍ നടന്ന ആദ്യ പതിപ്പില്‍ നിന്നും 63-ാം പതിപ്പിലേക്ക് എത്തിനില്‍ക്കുമ്പോള്‍ 'കലോത്സവം' പിന്നിട്ട നാള്‍വഴികള്‍ ഏറെയാണ്.....

school kalolsavam 2025  LATEST NEWS IN MALAYALAM  കേരള സ്‌കൂള്‍ കലോത്സവം  kalolsavam news
kerala school kalolsavam (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 6:34 PM IST

ത്സരിക്കുന്നതൊക്കെ കൗമാരക്കാരാണെങ്കിലും കേരളത്തിന്‍റെ കൗമാര കലാമാമാങ്കത്തിന് വയസ് 63 ആയി. എന്നാല്‍ ഓരോ വര്‍ഷവും കുരുന്നു പ്രതിഭകളോടൊത്തുള്ള സഹവാസത്തിലൂടെ ചെറുപ്പം കാത്തു സൂക്ഷിക്കുകയാണ് സ്‌കൂള്‍ കലോത്സവം. 63-മത് സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാനമായ തിരുവനന്തപുരത്ത് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഏറെപ്പേരുടേയും സ്‌കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒട്ടേറെ ഓര്‍മ്മകളാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. കലാകേരളത്തിന് നിരവധി പ്രതിഭകളെ നല്‍കാനും സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മണ്‍മറഞ്ഞ് പോകുമായിരുന്ന അനേകം കലാരൂപങ്ങളുടെ സംരക്ഷണത്തിനും കലോത്സവങ്ങള്‍ വഴിയൊരുക്കി.

കേരളത്തോളം പഴക്കം

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി വളര്‍ന്ന സ്‌കൂൾ കലോത്സവത്തിന് കേരളത്തോളം പഴക്കമുണ്ട്. 1956 നവംബര്‍ ഒന്നിന് രൂപീകരിച്ച കേരള സംസ്ഥാനത്ത്, 1957 ജനുവരി 26-ന് ആദ്യ കലോത്സവത്തിന് തിരിതെളിഞ്ഞു. 1956-ൽ ഡൽഹി സര്‍വകലാശാല നടത്തിയ കലാമേളയില്‍ നിന്നും ഉള്‍ക്കൊണ്ട ആവേശമാണ് കേരളത്തിലും ഇത്തരമൊരു കലോത്സവം സംഘടിപ്പിക്കാനുള്ള ഊര്‍ജമായത്.

ഡല്‍ഹി സര്‍വകലാശാലയുടെ കലാമേളയ്‌ക്ക് സാക്ഷ്യം വഹിച്ച, കേരളത്തിലെ അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ രാമവർമ അപ്പൻ തമ്പുരാനാണ് സംസ്ഥാനത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. സംസ്ഥാനത്ത് അത്തരമൊരു കലോത്സവത്തിന് മുന്‍കൈ എടുത്തത് അന്നത്തെ വിദ്യാഭ്യസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്‌ടർ ഡോ. സിഎസ് വെങ്കിടേശ്വരന്‍, രാമവർമ അപ്പൻ തമ്പുരാന്‍, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്ന് ആദ്യ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപവത്കരിച്ചു. രാമവർമയ്‌ക്കായിരുന്നു മേളയുടെ നടത്തിപ്പിന്‍റെ ചുമതല.

ഒറ്റ ദിവസത്തെ ആദ്യ കലോത്സവം

കലോത്സവത്തിന്‍റെ ആദ്യ പതിപ്പ് തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിൽവച്ച് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ അവസാന നിമിഷം ഇതു എറണാകുളത്തേക്ക് മാറ്റി. ഇന്നത്തേത് പോലെ, ഒരാഴ്‌ച നീളുന്ന കലാമാമാങ്കമായിരുന്നില്ല അന്നത്തേത്.

'കേരള സ്‌കൂൾ യുവജനോത്സവം' എന്ന പേരില്‍ ഒരൊറ്റ ദിവസമായിരുന്നു കലോത്സവത്തിന്‍റെ ആദ്യ പതിപ്പ് അരങ്ങേറിയത്. 1957 ജനുവരി 26-ന് നടന്ന പ്രഥമ പതിപ്പിന് എറണാകുളം എസ്‌ആർവി ഗേൾസ് ഹൈസ്‌കൂളായിരുന്നു വേദിയായത്. സ്‌കൂളിലെ ഏതാനും ഹാളുകളിലും മുറികളിലും വച്ചാണ് മത്സരങ്ങൾ നടന്നത്.

12 ഇനങ്ങളും 200 കുട്ടികളും

12 ഇനങ്ങളിലായി മത്സരിച്ചത് ആകെ ഇരുന്നൂറോളം കുട്ടികള്‍. ഇതില്‍ 60 പേര്‍ പെൺകുട്ടികളായിരുന്നു. അന്ന് കേരളത്തിലുണ്ടായിരുന്ന 12 ജില്ലകളിലും നടത്തിയ മത്സരങ്ങളിലെ വിജയികളായിരുന്നു സംസ്ഥാനതലത്തില്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്.

ഏകാംഗ നൃത്തം, വായ്‌പാട്ട്, കരകൗശല പ്രദർശനം, പദ്യപാരായണം, ഉപകരണ സംഗീതം, പ്രസംഗം, ചിത്രകല, സംഘഗാനം, കലാപ്രദർശനം, നാടകം, സംഘനൃത്തം, ടാബ്ലോ ഷാഡോപ്ലേ എന്നിവയായിരുന്നു ആദ്യ പതിപ്പിലെ ഇനങ്ങള്‍. ഇവയിൽ പദ്യപാരായണം, ഉപകരണ സംഗീതം, പ്രസംഗം, വായ്‌പാട്ട്, ഏകാംഗ നൃത്തം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ആയാണ് നടത്തിയത്.

കലോത്സവത്തിന്‍റെ വളര്‍ച്ച

കേരളത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളുടെ ശ്രദ്ധ കൂടുതല്‍ പതിച്ചതോടെ 1960-കളോടെ, കലോത്സവത്തിന്‍റെ വ്യാപ്‌തിയും പ്രാധാന്യവും വർധിച്ചുവരുന്നതാണ് കാണാന്‍ കഴിഞ്ഞത്. കലോത്സവ വേദികളിലെ കലാസൃഷ്‌ടികളും വാർത്തകളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് സ്‌മരണിക പുറത്തിറക്കുന്ന സമ്പ്രദായം 1968-ൽ തൃശൂരിലാണ് തുടങ്ങിയത്.

1970 ആയപ്പോഴേക്കും കലോത്സവം വലിയ രീതിയില്‍ നടത്താന്‍ ആരംഭിച്ചു. ഇതിനായി വലിയ പന്തലുകളും പ്രത്യേക സ്റ്റേജുകളും ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കാന്‍ തുടങ്ങി. 1971-ല്‍ ആലപ്പുഴ ആതിഥേയത്വം വഹിച്ച മേളയില്‍ പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ച യുവജനോത്സവഗാനം ഏവരേയും ആകർഷിച്ചു. എല്ലാ ജില്ലകളുടേയും പതാകകൾ ഉയർത്തുന്ന ചടങ്ങും സമ്മാനർഹമായ ഇനങ്ങൾ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യാൻ തുടങ്ങുന്നതും ഈ സമയത്താണ്.

75-ല്‍ പാലായില്‍ നടന്ന പതിപ്പ് കലോത്സവത്തിന്‍റെ ചരിത്രത്തില്‍ തന്നെ വഴിത്തിരിവായി. മോഹിനിയാട്ടം, കഥകളി സംഗീതം, അക്ഷരശ്ലോകം തുടങ്ങിയവ മത്സര ഇനങ്ങളായി ചേർത്തതും കലോത്സവത്തിന് മുമ്പുള്ള വര്‍ണാഭമായ വിളംബര ഘോഷയാത്ര ആരംഭിച്ചതും ഈ വർഷമാണ്.

പ്രതിഭാ പട്ടവും സ്വര്‍ണക്കപ്പും

1986-ലാണ് കലോത്സവങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്‍റുകൾ നേടുന്ന ആൺകുട്ടിക്ക് കലാപ്രതിഭ പട്ടവും പെൺകുട്ടിക്ക് കലാതിലകപ്പട്ടവും നൽകിത്തുടങ്ങിയത്. പിൽക്കാലത്ത് ചലച്ചിത്രതാരമായി മാറിയ വിനീതാണ് ആദ്യത്തെ കലാപ്രതിഭ പട്ടം നേടിയത്. കലാതിലകമായത് പൊന്നമ്പിളി അരവിന്ദും. കുട്ടികളിലും രക്ഷിതാക്കളിലും മത്സരം കടുത്തതോടെ 2006-ല്‍ എറണാകുളത്ത് നടന്ന പതിപ്പില്‍ ഈ രണ്ട് പട്ടങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്‌തത്.

കലോത്സവത്തിൽ ഹൈസ്‌കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണക്കപ്പ് നൽകുന്ന പതിവും 1986 മുതല്‍ക്കാണ് തുടങ്ങിയത്. 2008 വരെ ഹൈസ്‌കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകിയിരുന്നത്. 2009-ൽ മുതല്‍ ഹയർസെക്കന്‍ഡറി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാൽ, സ്വര്‍ണക്കപ്പ് ഹൈസ്‌കൂൾ, ഹയർസെക്കന്‍ഡറി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന റവന്യൂ ജില്ലക്കാണ്‌ നൽകുന്നത്.

പേരുമാറ്റം

2008-ലാണ് മത്സരയിനങ്ങളുടെ പട്ടികയും നിയമാവലികളും നടത്തിപ്പും സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവ മാന്വല്‍ ആധികാരികമായി പരിഷ്‌കരിച്ചത്. ഈ വര്‍ഷം മത്സരാര്‍ഥികളുടെ എണ്ണത്തില്‍ കലോത്സവം നിര്‍ണായക നാഴികകല്ല് പിന്നിട്ടു. ആദ്യ വർഷത്തിൽ 200 പേർ പങ്കെടുത്തിരുന്നെങ്കിൽ, ഏകദേശം 10,000 പേരായിരുന്നു ഈ പതിപ്പില്‍ മത്സരിക്കാനിറങ്ങിയത്. 2009-ല്‍ 'കേരള സ്‌കൂൾ യുവജനോത്സവം' എന്ന പേര് 'കേരള സ്‌കൂൾ കലോത്സവം' എന്ന് പരിഷ്‌ക്കരിക്കുകയും ചെയ്‌തു.

കലോത്സവ നടത്തിപ്പിന് തുടര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളാല്‍ 1966, 1967, 1972, 1973 വര്‍ഷങ്ങളിലും 2021-ലെ കൊവിഡ് കാലത്തും ഇതു നടത്താന്‍ കഴിഞ്ഞിട്ടില്ല.

ഇനി തിരുവനന്തപുരത്ത്

63-ാമത് പതിപ്പിലേക്ക് എത്തിയപ്പോള്‍ ആകെ 249 മത്സരങ്ങളാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 110 മത്സരങ്ങളും നടക്കും. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതം ഇനങ്ങളുമാണ് ഉള്ളത്. ഗോത്ര കലകള്‍ കൂടി ഉള്‍പ്പെടുത്തിയ ആദ്യത്തെ കലോത്സവം കൂടിയാണ് നടക്കാനിരിക്കുന്നത്. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ: സ്‌കൂള്‍ കലോത്സവം: നാടകം ടാഗോര്‍ തിയേറ്ററില്‍, ഒപ്പനയും സംഘനൃത്തവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, ഭക്ഷണം പുത്തരിക്കണ്ടത്ത് - SCHOOL KALOLSAVAM 2025 VENUES

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.