പ്രയാഗ്‌രാജ് : അധ്യാപകരോട് പഠനേതര ജോലികൾ ചെയ്യാന്‍ പറയാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഉദ്ധരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും കോടതി നിർദേശം അയച്ചു.
സഹരൻപൂര്‍ സ്വദേശിയായ സന്യാമി ശർമയുടെ ഹർജി കേൾക്കുന്നതിനിടെയാണ് അധ്യാപകർ നടത്തുന്ന അക്കാദമികേതര ജോലികളെ കുറിച്ച് ജസ്റ്റിസ് അജയ് ഭാനോട്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തങ്ങൾ, സെൻസസ്, പൊതു തെരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ അധ്യാപകരെ നിയമിക്കാൻ പാടുള്ളൂ എന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌കൂൾ അധ്യാപിക ആയിരുന്നിട്ടും രാംപൂർ മണിഹരൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും (എസ്‌ഡിഎം) ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫിസറും ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ സന്യാമി ശർമ ഏർപ്പെട്ടിരുന്നതായി ഹർജിക്കാരന്‍റെ അഭിഭാഷകൻ നവീൻ കുമാർ ശർമ പറഞ്ഞു. ഈ അധിക ഉത്തരവാദിത്തം അവരുടെ അധ്യാപന ജോലിയെ തടസപ്പെടുത്തിയെന്നും ക്ലാസുകൾ ശരിയായി എടുക്കുന്നതിൽ പരാജയപ്പെട്ടു എന്നും അഭിഭാഷകന്‍ വാദിച്ചു.
പരാതിയെ തുടർന്ന് ഒക്‌ടോബർ 29 മുതൽ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അവരുടെ ശമ്പളം ക്രെഡിറ്റ് ചെയ്യുന്നത് നിർത്തിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ വിധി. ഇതിനെതിരെയാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.
അധ്യാപികയുടെ ശമ്പളം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്‌ത കോടതി, സ്ഥിരം ശമ്പളം അവർക്ക് ക്രെഡിറ്റ് ചെയ്യാനും നിർദേശിച്ചു. നിർബന്ധിത വിദ്യാഭ്യാസ നിയമത്തിലെ 27-ാം വകുപ്പ് പറയുന്നത് അധ്യാപകരോട് ഇതര ജോലികൾ ചെയ്യാൻ ആവശ്യപ്പെടാനാവില്ല എന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
'ഉച്ചഭക്ഷണ വിതരണം, കെട്ടിടങ്ങളുടെയും അതിർത്തി ഭിത്തികളുടെയും നിർമാണം, സ്‌കൂൾ അക്കൗണ്ടുകളുടെ നടത്തിപ്പ്, ആധാർ കാർഡുകൾ നിർമിക്കുന്നതിനുള്ള സഹായം തുടങ്ങി നിരവധി നോൺ - അക്കാദമിക് ജോലികൾ അധ്യാപകർ നടത്തിയിരുന്നു. അത് ഇനി പാടില്ല.'- വിധിയിൽ പറയുന്നു.
അധ്യാപകരുടെ ജോലി വിദ്യാർഥികളെ പഠിപ്പിക്കുക എന്നത് മാത്രമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അധ്യാപന സമയം കഴിഞ്ഞ് മറ്റ് ജോലികൾ ചെയ്യുന്നതും കുറ്റകരമാണ്. പഠിപ്പിച്ചതിന് ശേഷം, അധ്യാപകൻ അടുത്ത ദിവസത്തെ ക്ലാസിനായി തയ്യാറെടുക്കുകയും വിദ്യാർഥികളെ മികച്ച രീതിയിൽ നയിക്കാൻ സ്വയം അറിവ് വർധിപ്പിക്കുകയാണ് വേണ്ടത് എന്നും കോടതി പറഞ്ഞു.
Also Read:ക്ലാസിലെ വഴക്കിനിടെ അധ്യാപകന്‍ കസേരയിലിരുന്ന് മരിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ കസ്‌റ്റഡിയില്‍