ചണ്ഡീഗഡ്: നാളെ (ഡിസംബർ 30) നിശ്ചയിച്ചിരിക്കുന്ന കർഷകരുടെ പഞ്ചാബ് ബന്ദിന് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്‍റെ പിന്തുണ. ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ചെയർമാനും ഭോലാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ സുഖ്‌പാൽ സിങ് ഖൈറയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകരുടെ ബന്ദിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം പഞ്ചാബിലെ ജനങ്ങളോടും അഭ്യർഥിച്ചു.
കടബാധ്യത മൂലം രാജ്യത്തെ കർഷകർ ആത്മഹത്യയുടെ വക്കിലാണുള്ളത്. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ ബന്ദിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഒരു വശത്ത്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ 15 ലക്ഷം കോടി രൂപയുടെ വായ്‌പകൾ സർക്കാർ എഴുതിത്തള്ളുന്നു. മറുവശത്ത്, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും സുഖ്‌പാൽ സിങ് ഖൈറ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പഞ്ചാബ് ബന്ദിൽ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്, ശിരോമണി അകാലിദൾ, ആം ആദ്‌മി പാർട്ടി എന്നിവയോട് കർഷക നേതാവ് സർവാൻ സിങ് പാന്ദർ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് നിലപാട് അറിയിച്ചിരിക്കുന്നത്.
രാജ്യസേവനത്തിനായി ജീവൻ ബലിയർപ്പിച്ച പഞ്ചാബിൽ നിന്നുള്ളവരെയും സിഖുകാരെയും കുറിച്ച് സർക്കാരിന് യാതൊരു ആശങ്കയില്ലെന്നും ഖൈറ പറഞ്ഞു. അടുത്തിടെ പിലിഭിത്തിൽ മൂന്ന് ഖാലിസ്ഥാൻ തീവ്രവാദികളെ വധിച്ച ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപിച്ച അദ്ദേഹം, സംഭവം സുപ്രീം കോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പഞ്ചാബ്, ഹരിയാന അതിർത്തിയിലുള്ള ശംഭുവിലും ഖനൗരിയിലും ഫെബ്രുവരി 13 മുതൽ കര്‍ഷകര്‍ സമരം തുടരുകയാണ്. ഡിസംബർ 6, ഡിസംബർ 8, ഡിസംബർ 14 തീയതികളിൽ 101 കർഷകരുടെ ഒരു സംഘം കാൽനടയായി ഡൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഹരിയാന പൊലീസ് കര്‍ഷകരെ തടഞ്ഞു.
ALSO READ: മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരത്തെ ചൊല്ലിയുള്ള വിവാദം മുറുകുന്നു; കോൺഗ്രസിൻ്റെ കാപട്യം പുറത്തായെന്ന് അശ്വിനി വൈഷ്‌ണവ് - ASHWINI VAISHNAW SLAMS CONGRESS
ഇതു സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ (70) ഖനൗരി അതിർത്തിയിൽ നവംബർ 26 -ന് തുടങ്ങിയ മരണം വരെ നിരാഹാര സമരം തുടരുകയാണ്. ദല്ലേവാളിന്‍റെ ആരോഗ്യം വഷളാകുന്നതിനിടെ, പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടിയുടെ പ്രതിനിധി സംഘം ബുധനാഴ്‌ച ഖനൗരിയിൽ അദ്ദേഹത്തെ കണ്ട് ചികിത്സ തേടാൻ ആവശ്യപ്പെട്ടിരുന്നു.