ന്യൂഡൽഹി:എയർ ഇന്ത്യയുടെ വനിത ക്യാബിൻ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിനടുത്തുള്ള സ്റ്റാർ ഹോട്ടലില്‍വച്ചാണ് എയര്‍ഹോസ്റ്റസിന് നേരെ ആക്രമണമുണ്ടായത്. മുറിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി യുവതിയെ ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ആളുകള്‍ എത്തി യുവതിയെ രക്ഷപ്പെടുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ഹോട്ടല്‍ ജീവനക്കാരും മറ്റ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. തെരുവില്‍ അലഞ്ഞുതിരിയുന്ന ആളാണ് അക്രമി എന്നാണ് വിവരം.