ഡൽഹി: എയർ ഇന്ത്യയുടെ ഗ്ലോബൽ എയർപോർട്ട് ഓപ്പറേഷൻസ് മേധാവിയായി ജയരാജ് ഷൺമുഖത്തെ നിയമിച്ചു. ഷൺമുഖം തന്‍റെ പുതിയ ചുമതല 2024 ഏപ്രിൽ 15 ന് ഏറ്റെടുക്കും. അദ്ദേഹം ചീഫ് ഓപ്പറേഷൻസ് ഓഫീസറായ (സി ഒ ഒ) ക്ലോസ് ഗോർഷിന് റിപ്പോർട്ട് ചെയ്യുമെന്നും ടാറ്റ ഗ്രൂപ്പ് എയർലൈൻ പ്രസ്‌താവനയിൽ അറിയിച്ചു.
ഗ്ലോബൽ എയർപോർട്ട് ഓപ്പറേഷൻസ് മേധാവിയായി ജയരാജ് ഷൺമുഖത്തെ നിയമിച്ച് എയർ ഇന്ത്യ - JAYARAJ SHANMUGAM JOINS AIR INDIA - JAYARAJ SHANMUGAM JOINS AIR INDIA
ജയരാജ് ഷൺമുഖത്തെ ഗ്ലോബൽ എയർപോർട്ട് ഓപ്പറേഷൻസ് മേധാവിയായി നിയമിച്ചതായി എയർ ഇന്ത്യ അറിയിച്ചു. 2024 ഏപ്രിൽ 15 ന് അദ്ദേഹം തൻ്റെ പുതിയ റോൾ ഏറ്റെടുക്കും.
Air India Appoints Jayaraj Shanmugam As Head Of Global Airport Operations
Published : Apr 8, 2024, 9:48 PM IST
ബെംഗളൂരു ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (BIAL) ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു ജയരാജ് ഷൺമുഖം. അതിൽ നിന്നാണ് അദ്ദേഹം എയർ ഇന്ത്യയിൽ ചേരുന്നത്. പുതിയ ടെർമിനൽ 2 ന്‍റെ പ്രവർത്തനത്തിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. സിംഗപ്പൂർ എയർലൈൻസ്, ഖത്തർ എയർവേസ്, ജെറ്റ് എയർവേസ് എന്നിവയിലും അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്.