കേരളം

kerala

ETV Bharat / bharat

ലക്ഷദ്വീപിൽ എയിംസിന്‍റെ മെഡിക്കൽ ക്യാമ്പ്; ദ്വീപിലെത്തിയത് 15ഓളം വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങുന്ന സംഘം - AIIMS MEDICAL CAMP AT LAKSHADWEEP - AIIMS MEDICAL CAMP AT LAKSHADWEEP

വിവിധ മേഖലകളിലെ 15ഓളം വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്. ക്യാമ്പിൽ 1,500-ലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചതായി എയിംസ്.

AIIMS MULTISPECIALTY MEDICAL CAMP  LAKSHADWEEP MEDICAL CAMP  ലക്ഷദ്വീപിൽ മെഡിക്കൽ ക്യാമ്പ്  എയിംസ്
Aiims and Indian Coast Guard Collaborate to Host Multispecialty Medical Camp in Lakshadweep Islands

By ETV Bharat Kerala Team

Published : May 1, 2024, 10:55 PM IST

Updated : May 2, 2024, 6:51 AM IST

ന്യൂഡൽഹി : ലക്ഷദ്വീപിൽ ദ്വിദിന മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) കോസ്‌റ്റ് ഗാർഡും സംയുക്തമായാണ് ദ്വീപ് നിവാസികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഏപ്രിൽ 29, 30 ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്.

ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് വഴി 1,500-ലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചതായി എയിംസ് അറിയിച്ചു. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കാനുള്ള എയിംസിന്‍റെ പദ്ധതിയുടെ ഭാഗമായി ആണ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്.

ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഡെർമറ്റോളജി, ഓർത്തോപിഡിക്‌സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 15 വിദഗ്‌ദ ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.

Also Read: എയിംസ് വെർച്വൽ ഓട്ടോപ്‌സി സൗകര്യം, മറ്റ് സ്ഥാപനങ്ങളിലേക്കും വിപുലീകരിക്കുന്നു

Last Updated : May 2, 2024, 6:51 AM IST

ABOUT THE AUTHOR

...view details