കേരളം

kerala

ETV Bharat / bharat

സിഎഎ; കേന്ദ്ര സർക്കാരിന്‍റെ ചരിത്ര മണ്ടത്തരമെന്ന് എടപ്പാടി കെ പളനിസ്വാമി - AIADMK Opposes CAA

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൗരത്വ നിയമം നടപ്പാക്കിയതിന്‍റെ ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടത്തിനും ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണെന്ന് എടപ്പാടി കെ പളനിസ്വാമി.

AIADMK  CAA  BJP  Edappadi K Palaniswami
AIADMK Opposes CAA Rules' Notification, Calls It 'huge Historical Blunder'

By ETV Bharat Kerala Team

Published : Mar 13, 2024, 10:42 AM IST

ചെന്നൈ:പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി.'വലിയ ചരിത്ര മണ്ടത്തരം' എന്നാണ് സിഎഎ നടപ്പാക്കിയതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പൗരത്വ നിയമം ഇപ്പോൾ നടപ്പാക്കിയതിന്‍റെ ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടത്തിനും ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

"പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്‍റ് ഇന്നു മുതൽ സിഎഎ നടപ്പാക്കുകയാണെന്ന് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ നിയമം രാജ്യത്തെ ഒരു തദ്ദേശീയ സമൂഹത്തെയും ബാധിക്കരുതെന്ന് ഊന്നിപ്പറയുകയാണ് എഐഎഡിഎംകെ"- പളനിസ്വാമി എക്‌സിൽ കുറിച്ചു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തി നേട്ടങ്ങൾ ഉണ്ടാക്കാനാണ് ബിജെപി ഇപ്പോൾ ഈ നിയമം നടപ്പാക്കിയത്. കേന്ദ്ര സർക്കാരിന്‍റെ ഈ നടപടിയെ എഐഎഡിഎംകെ ശക്തമായി തന്നെ എതിർക്കുന്നുവെന്നും പളനിസ്വാമി എക്‌സിൽ കുറിച്ചു. ഈ വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ വലിയ ചരിത്രപരമായ മണ്ടത്തരമാണ് വരുത്തിയിരിക്കുന്നത്. എഐഎഡിഎംകെ ഈ ഭേദഗതി നിയമം ഒരിക്കലും അനുവദിക്കില്ല. ഇതിനെതിരെ എഐഎഡിഎംകെ രാജ്യത്തെ ജനങ്ങളോടൊപ്പം ജനാധിപത്യപരമായി പോരാടുമെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പളനിസ്വാമി പറഞ്ഞു.

അതേസമയം ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോൾ വ്യവസ്ഥകളോടെയാണ് ഐഎഡിഎംകെ ഗ്യാരൻ്റി ഒപ്പിട്ടതെന്ന് എംഎൽഎ വിവി രാജൻ ചെല്ലപ്പയും പ്രതികരിച്ചു. എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ എഐഎഡിഎംകെ സർക്കാർ പൂർണ്ണ ഹൃദയത്തോടെയല്ല അന്ന് സിഎഎയെ അനുകൂലിച്ച് ഒപ്പിട്ടത്. സഖ്യത്തിന്‍റെ ഭാഗമായതിനാലാണ് ഒപ്പുവച്ചത്. നല്ല പ്രവൃത്തികളെ എഐഎഡിഎംകെ എപ്പോഴും പിന്തുണയ്ക്കും. സിഎഎയെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നും രാജൻ ചെല്ലപ്പ മധുരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ABOUT THE AUTHOR

...view details