ചെന്നൈ: ടിവികെയുടെ (തമിഴക വെട്രി കഴകം) ആദ്യ പൊതുസമ്മേളനത്തില്‍ ഡിഎംകെയെ വിജയ് വിമര്‍ശിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡിഎംകെ നേതാവും തമിഴ്‌നാട് നിയമ മന്ത്രിയുമായ എസ് രഘുപതി. നടൻ വിജയ്‌യുടെ ടിവികെ പാർട്ടി ബിജെപിയുടെ എ ടീമോ ബി ടീമോ അല്ല, അത് ബിജെപിയുടെ സി ടീമാണെന്നും ദ്രാവിഡ മാതൃകാ ഭരണം ജനങ്ങളില്‍ നിന്ന് എടുത്തകളയാനാകില്ലെന്നും ഡിഎംകെ നേതാവ് വ്യക്തമാക്കി.
ഇന്നലത്തെ ടിവികെയുടെ പൊതുയോഗം ഒരു മഹത്തായ സിനിമ പോലെ തോന്നിയെന്നും അദ്ദേഹം പരിഹസിച്ചു. താൻ എ ടീമോ ബി ടീമോ മറ്റേതെങ്കിലും പാർട്ടിയോ അല്ലെന്നും ബിജെപിയുടെ സി ടീമാണെന്നും വിജയ് പറഞ്ഞതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രഘുപതി പറഞ്ഞു. ടിവികെയുടെ 'ആക്ഷൻ പ്ലാനുകൾ' ഡിഎംകെയുടെ കോപ്പിയടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിഎംകെയുടെ നയങ്ങളുടെ ഫോട്ടോകോപ്പി പുറത്തുവിട്ട് ദ്രാവിഡ മോഡൽ സർക്കാരിനെ തമിഴ്‌നാട്ടിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്ന് വിജയ് തെളിയിച്ചുവെന്നും രഘുപതി പറഞ്ഞു. വിജയ് എന്തുകൊണ്ട് എഐഎഡിഎംകെയെ വിമർശിച്ചില്ലെന്ന് ചോദിച്ച ഡിഎംകെ നേതാവ് എഐഎഡിഎംകെ പ്രവർത്തകരെ തന്‍റെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു വിജയുടെ പ്രസംഗമെന്നും അതിനാൽ പാർട്ടിയെ വിമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
വിജയ്‌യുടെ പാര്‍ട്ടിയെ കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ കഴിഞ്ഞ ദിവസം പ്രതികിരിച്ചിരുന്നു. 'വിജയ് എന്‍റെ ഏറെക്കാലമായുള്ള അടുത്ത സുഹൃത്താണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയാം. ആദ്യമായി നിർമിച്ച സിനിമയും വിജയ്ക്കൊപ്പമാണ്. അദ്ദേഹത്തിന്‍റെ പുതിയ പാർട്ടി എല്ലാ വിധ ആശംസകളും നേരുന്നു', ഉദയനിധി പറഞ്ഞു. തമിഴക വെട്രിക് കഴകം ഡിഎംകെയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു.