കേരളം

kerala

ETV Bharat / bharat

'ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം' സിഎഎയ്‌ക്കെതിരെ വിജയ്; പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രതികരണം

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.

Citizenship Amendment Act Actor Vijay  CAA  Actor Vijay Opposed CAA  Actor Vijay On CAA Actor Vijay Opposed Implementation of Citizenship Amendment Act
Actor Vijay

By ETV Bharat Kerala Team

Published : Mar 12, 2024, 8:40 AM IST

Updated : Mar 12, 2024, 9:29 AM IST

ചെന്നൈ:പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാൻ സാധിക്കില്ലെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് (Actor Vijay Opposed CAA). കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ കൊണ്ടുവന്ന നിയമം തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ച ഒരു രാഷ്ട്രീയ വിഷയത്തില്‍ വിജയ് നടത്തുന്ന ആദ്യ പ്രതികരണമാണിത്.

'മതമൈത്രി നിലനില്‍ക്കുന്ന സമൂഹത്തിന്‍റെ ഐക്യം തകര്‍ക്കുന്നതാണ് നിയമം. ഐക്യത്തോടെ ജനങ്ങള്‍ കഴിയുന്ന രാജ്യത്ത് ഇത്തരത്തിലുള്ള നിയമം നടപ്പാക്കാനുള്ള തീരുമാനം അംഗീകരിക്കാൻ സാധിക്കുന്നതല്ല. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണകര്‍ത്തക്കാള്‍ക്കാണ്'- തമിഴക വെട്രി കഴകം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വിജയ് പറഞ്ഞു.

ഇലക്‌ടറല്‍ ബോണ്ട് കേസിന്‍റെ വിശദാംശങ്ങള്‍ സിബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ ഇരിക്കെ ഇന്നലെ രാത്രിയോടെയാണ് പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്‌തത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവും ശക്തമാക്കി. സിഎഎയിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേരളം, ബംഗാള്‍ ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ സിഎഎ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also Read :പൗരത്വ നിയമ ഭേദഗതി ഇലക്രടറല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; ജയറാം രമേശ്

Last Updated : Mar 12, 2024, 9:29 AM IST

ABOUT THE AUTHOR

...view details