ചെന്നൈ : ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ് നരേന്ദ്ര മോദി. ഇത് വലിയ നേട്ടമാണെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടവെയാണ് താരത്തിന്‍റെ പ്രതികരണം.
മോദിയുടെ മൂന്നാം ഊഴം അഭിമാനകരം: ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ഗുണം ചെയ്യും; നടന്‍ രജനികാന്ത് - Rajinikanth about Narendra Modi - RAJINIKANTH ABOUT NARENDRA MODI
എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാന മന്ത്രി പദത്തില്‍ എത്തുന്നത് വലിയ നേട്ടമെന്നും അദ്ദേഹം.
നടന്‍ രജനികാന്ത് മാധ്യമങ്ങളോട് (ETV Bharat)
Published : Jun 9, 2024, 12:52 PM IST
നരേന്ദ്ര മോദിക്ക് ഹൃദയംഗമമായ ആശംസകളും നടന്‍ അര്‍പ്പിച്ചു. കൂടാതെ, ജനങ്ങള്‍ ശക്തമായ പ്രതിപക്ഷത്തെ തെരഞ്ഞെടുത്തെന്നും ഇത് ജനാധിപത്യത്തിന് ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത അഞ്ചുവർഷം മികച്ച ഭരണമായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read:മോദി 3.0: സത്യപ്രതിജ്ഞ ഇന്ന്, അതിഥികളായി 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍; പ്രതിപക്ഷത്തിന് ക്ഷണമില്ല