കേരളം

kerala

ETV Bharat / bharat

പേടിഎമ്മിനെതിരെയുള്ള നടപടി; ധനകാര്യ സ്ഥാപനങ്ങള്‍ നിയമവിധേയമെന്ന് വിരല്‍ ചൂണ്ടുന്നത്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ - പേടിഎം പേയ്മെന്‍റ് ബാങ്ക്

പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. രാജ്യത്തെ സംരംഭകര്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ചവരുത്താന്‍ പാടില്ലെന്നും അത്തരം നടപടികള്‍ ഇപ്പോള്‍ പേടിഎമ്മിന് ഉണ്ടായതു പോലുള്ള നടപടികള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

paytm  RBI  rajeev chandrasekhar  പേടിഎം പേയ്മെന്‍റ് ബാങ്ക്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
RBI Action On Paytm Payments Bank Has Drawn Fintechs' Attention To Compliance Of Laws: Chandrasekhar

By ETV Bharat Kerala Team

Published : Feb 18, 2024, 4:14 PM IST

ന്യൂഡല്‍ഹി: ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തെ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ച് പറയുകയാണ് പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കമ്പനികളുടെ താത്പര്യത്തിന് അനുസരിച്ച് നിയമങ്ങള്‍ മാറ്റാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി(paytm).

എല്ലാ കമ്പനി ഉടമകളും രാജ്യത്തിന്‍റെ നിയമങ്ങള്‍ പാലിച്ചിരിക്കണമെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐടി -സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങള്‍ പാലിക്കാത്തത് മൂലമാണ് പേടിഎമ്മിന് ഇപ്പോള്‍ ഇങ്ങനെയൊരു ദുര്‍ഗതിയുണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിച്ചിരിക്കണം. പേടിഎം പേമെന്‍റ് ബാങ്ക് ലിമിറ്റഡിന്‍റെ മുഴുവന്‍ ഇടപാടുകളും മാര്‍ച്ച് പതിനഞ്ചോടെ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പുതുതായി നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പേടിഎമ്മിന് അവകാശമില്ല. പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുനപ്പരിശോധിക്കുന്ന പ്രശ്നമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎമ്മിനെതിെരയുള്ള നടപടി രാജ്യത്തെ മൊത്തം ധനകാര്യ സംവിധാനത്തെ ബാധിക്കുമെന്ന പേടിഎമ്മിന്‍റെ അവകാശവാദത്തെ മന്ത്രി തള്ളി(RBI ).

മുമ്പ് തനിക്കും ഒരു സ്റ്റാര്‍ട്ട് അപ് ഉണ്ടായിരുന്നതായി ചന്ദ്രശേഖര്‍ പറയുന്നു. ഇവിടെ ചില നിയമങ്ങളുണ്ടെന്ന കാര്യം മിക്കസംരംഭകരും മറന്നുപോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യമാധ്യമകമ്പനിയോ ധനകാര്യ സ്ഥാപനമോ ഏതുമാകട്ടെ നിയമങ്ങള്‍ പാലിക്കാന്‍ അവരെല്ലാവരും ബാധ്യസ്ഥരാണ്(rajeev chandrasekhar).

മന്ത്രി രാജീവ് ചന്ദ്രശേര്‍ തൊഴില്‍പരമായി ഒരു എഞ്ചിനീയറാണ്. ഇന്‍റലിന്‍റെ പിസി ചിപ് മേക്കറില്‍ ജോലി ചെയ്തിരുന്നു. 1994ലാണ് ഇദ്ദേഹം സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. ബിപിഎല്‍ മൊബൈല്‍ കമ്പനിയുമായി ചേര്‍ന്നായിരുന്നു തന്‍റെ ടെലികോം സേവന സംരംഭം അദ്ദേഹം ആരംഭിച്ചത്. 2005ല്‍ ഇതില്‍ നിന്ന് പിന്മാറി. പിന്നീട് ഇദ്ദേഹം ജുപീറ്റര്‍ ക്യാപിറ്റല്‍ എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം നടത്തി.

ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്ക് വരുമ്പോള്‍ ഇന്ത്യയില്‍ നിന്നായാലും വിദേശത്ത് നിന്നായാലും വലുതോ െചറുതോ ആയ കമ്പനി ആയാലും ധനകാര്യ സ്ഥാപനമോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സോ ആയാലും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനകാര്യമേഖലയില്‍ നിയമങ്ങള്‍ ആവിഷ്ക്കരിക്കുന്നതും നടപ്പാക്കുന്നും റിസര്‍വ് ബാങ്കാണ്. ആര്‍ബിഐയുടെ നിയമങ്ങള്‍ മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഈ മാസം 29 വരെയാണ് പേടിഎമ്മിന് ഇടപാടുകള്‍ നടത്താനുള്ള സമയ പരിധി നല്‍കിയിരുന്നത്. എമന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ സമയപരിധി അടുത്തമാസം പതിനഞ്ചിലേക്ക് നീട്ടി നല്‍കുകയായിരുന്നു. ഇതിനിടെ പേടിഎം ഇടപാടുകള്‍ ആക്‌സിസ് ബാങ്കിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു.

Also Read: പേടിഎം പേയ്മെ‌ന്‍റ് ബാങ്കിന് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ 15 ദിവസം കൂടി

ABOUT THE AUTHOR

...view details