കേരളം

kerala

ETV Bharat / bharat

ഹരിയാനയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചർച്ച പരാജയം; സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി - AAP candidate list in Haryana - AAP CANDIDATE LIST IN HARYANA

സഖ്യ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കിൽ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുമെന്ന് എഎപി ഹരിയാന പ്രസിഡൻ്റ് സുശീൽ ഗുപ്‌ത അറിയിച്ചിരുന്നു.

AAP CONGRESS IN HARYANA POLLS  AAP CANDIDATES IN HARYANA  ഹരിയാന തെരഞ്ഞെടുപ്പ് എഎപി  ഹരിയാന കോണ്‍ഗ്രസ് എഎപി
AAP Logo (ETV Bharat)

By ETV Bharat Kerala Team

Published : Sep 9, 2024, 5:23 PM IST

ന്യൂഡൽഹി: ഹരിയാനയില്‍ കോൺഗ്രസുമായുള്ള സഖ്യ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി പാർട്ടി. 20 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. സഖ്യ ചര്‍ച്ചയില്‍ ഇന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പാർട്ടി 90 സ്ഥാനാര്‍ഥികളുടെ സമ്പൂർണ്ണ പട്ടിക പുറത്ത് വിടുമെന്ന് എഎപി ഹരിയാന പ്രസിഡൻ്റ് സുശീൽ ഗുപ്‌ത നേരത്തെ പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാനത്തെ ചില പ്രമുഖ സീറ്റുകളിലേക്ക് അടക്കം പാർട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സെപ്‌തംബർ 12 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസും എഎപിയും ഒന്നിലധികം തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും ഫലം കണ്ടില്ല. 90 സീറ്റുകളില്‍ 20 സീറ്റുകളാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിച്ചിരുന്നില്ല.

Also Read:തെരഞ്ഞെടുപ്പ് നേട്ടത്തിനായി വോട്ടര്‍മാര്‍ക്ക് വ്യാജവാഗ്‌ദാനങ്ങള്‍ നല്‍കരുത്; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും

ABOUT THE AUTHOR

...view details