കേരളം

kerala

ETV Bharat / bharat

ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉണ്ടെന്ന് സ്വാതി മലിവാള്‍; യൂട്യൂബര്‍ ധ്രുവ് റാഠിയ്‌ക്കെതിരെയും ആരോപണം - Swati Maliwal against Dhruv Rathee - SWATI MALIWAL AGAINST DHRUV RATHEE

യൂട്യൂബർ ധ്രുവ് രാഠി തനിക്കെതിരെ ഏകപക്ഷീയമായ വീഡിയോ പോസ്റ്റ് ചെയ്‌തതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെന്ന് എഎപി രാജ്യസഭ എംപി സ്വാതി മലിവാൾ.

SWATI MALIWAL ATTACKS AAP  SWATI MALIWAL DHRUV RATHEE  ധ്രുവ് റാഠി സ്വാതി മലിവാള്‍  എഎപി എംപി സ്വാതി മലിവാള്‍
Swathi Maliwal (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 3:08 PM IST

ന്യൂഡൽഹി : ആം ആദ്‌മി പാര്‍ട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് നടത്തുന്ന വ്യക്തിത്വഹത്യ പ്രചാരണത്തിന് ശേഷം തനിക്ക് ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെന്ന് എഎപി രാജ്യസഭ എംപി സ്വാതി മലിവാൾ. യൂട്യൂബർ ധ്രുവ് റാഠി തനിക്കെതിരെ ഏകപക്ഷീയമായ വീഡിയോ പോസ്റ്റ് ചെയ്‌തതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

'എന്‍റെ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ചേര്‍ന്ന് വ്യക്തിത്വഹത്യ, അപമാനിക്കൽ, എനിക്കെതിരെ ജനരോഷം വർധിപ്പിക്കൽ തുടങ്ങിയക്ക് വ്യാപക പ്രചാരണം നടത്തുന്നുണ്ട്. എനിക്കെതിരെ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉയരുന്നുണ്ട്. യൂട്ടുബര്‍ ധ്രുവ് റാഠി ഏക പക്ഷീയമായി ഒരു പോസ്റ്റ് ഇട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതൽ വഷളായത്' -മലിവാൾ എക്‌സിൽ കുറിച്ചു.

പരാതി പിൻവലിക്കാൻ പാർട്ടി നേതൃത്വം ഭീഷണിപ്പെടുത്തുന്നതായും മലിവാൾ ആരോപിച്ചു. ധ്രുവ് റാഠിയെ ബന്ധപ്പെട്ട് തന്‍റെ ഭാഗം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടും അദ്ദേഹം കോളുകളും സന്ദേശങ്ങളും അവഗണിച്ചതായും മലിവാള്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെപ്പോലുള്ള ആളുകൾ മറ്റ് എഎപി വക്താക്കളെപ്പോലെ പ്രവർത്തിക്കുന്നതും ഇരയായ തന്നെ വിക്‌ടിം ഷെയ്‌മിങ് നടത്തുന്നതും ലജ്ജാകരമാണെന്നും മലിവാള്‍ പറഞ്ഞു.

ധ്രുവ് റാഠിയുടെ 2.5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒഴിവാക്കപ്പെട്ടതായി തോന്നിയ നിരവധി പോയിന്‍റുകളും മലിവാൾ ചൂണ്ടിക്കാട്ടി. സംഭവം നടന്നതായി അംഗീകരിച്ച എഎപി എന്തുകൊണ്ടാണ് യു-ടേൺ എടുത്തതെന്ന് പരാമർശിക്കുന്നതിൽ റാഠി പരാജയപ്പെട്ടു എന്ന് മലിവാള്‍ പറഞ്ഞു.

മർദനത്തെ തുടർന്നുണ്ടായ പരിക്കുകൾ വെളിപ്പെടുത്തുന്ന എംഎൽസി റിപ്പോർട്ട് ഉണ്ടായിരുന്നു. വീഡിയോയുടെ തെരഞ്ഞെടുത്ത ഭാഗം പുറത്തുവിടുകയും തുടർന്ന് പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്‌തു. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് (സിഎം ഹൗസ്) തന്നെ അറസ്റ്റ് ചെയ്‌തു. എന്തിനാണ് അയാളെ വീണ്ടും ആ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിച്ചത് എന്നും തെളിവ് നശിപ്പിക്കാന്‍ ആയിരുന്നോ എന്നും എന്നും മലിവാള്‍ ചോദിച്ചു.

എല്ലായ്‌പ്പോഴും ശരിയുടെ പക്ഷത്ത് നിന്ന, മണിപ്പൂരിലേക്ക് പോലും സുരക്ഷയില്ലാതെ ഒറ്റയ്ക്ക് പോയ ഒരു സ്‌ത്രീയെ എങ്ങനെ ബിജെപിക്ക് വിലക്കെടുക്കാൻ കഴിയുമെന്നും സ്വാതി മലിവാള്‍ ചോദിച്ചു. ബലാത്സംഗ - വധഭീഷണികൾ ഡല്‍ഹി പൊലീസില്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും അവർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാതി മലിവാൾ വ്യക്തമാക്കി. സ്വാതി മലിവാളിനെ മര്‍ദിച്ചു എന്ന പരാതിയില്‍ മെയ് 18 ന് ആണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ അദ്ദേഹത്തിന്‍റെ വസതിയിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ബിഭവ് കുമാര്‍ ശനിയാഴ്‌ച ജാമ്യം തേടി പ്രാദേശിക കോടതിയെ സമീപിച്ചു. സംഭവത്തില്‍ മറുപടി തേടി ഡൽഹി പൊലീസിന് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

Also Read :മോദി സർക്കാർ സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിൻ്റെ ശിൽപി; പ്രധാനമന്ത്രി നുണയനെന്നും മല്ലികാർജുൻ ഖാർഗെ - Mallikarjun Kharge Against Modi

ABOUT THE AUTHOR

...view details