കേരളം

kerala

ETV Bharat / bharat

ഉത്സവങ്ങളിലെ 'തിക്കും തിരക്കും' ജീവനെടുക്കുമ്പോൾ; അടുത്തിടെ നടന്ന അപകടങ്ങൾ ഇവയൊക്കെ - MAJOR STAMPEDES AT TEMPLES

ക്ഷേത്രങ്ങളിലും മതചടങ്ങുകളിലും നിരവധി മരണങ്ങള്‍ക്കിടയാക്കിയ തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ.

A LIST OF MAJOR STAMPEDES  STAMPEDE CASE IN INDIA  MAHA KUMBH 2025  MAHA KUMBH STAMPEDE
Representational Image (ANI)

By ETV Bharat Kerala Team

Published : Jan 29, 2025, 7:01 PM IST

ന്യൂഡല്‍ഹി: മൗനി അമാവാസി ദിനത്തില്‍ മഹാകുംഭമേളയോടനുബന്ധിച്ച് നടന്ന വിശുദ്ധ സ്‌നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ജീവനുകള്‍ നഷ്‌ടമായ വാര്‍ത്ത രാജ്യം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇത്തരത്തില്‍ മതചടങ്ങുകളില്‍ വിശ്വാസികള്‍ തിങ്ങിക്കൂടിയുള്ള തിക്കിലും തിരക്കിലും പെട്ടുണ്ടാകുന്ന അപകട മരണങ്ങള്‍ രാജ്യത്ത് ഇതാദ്യമായല്ല. ഈയടുത്ത കാലങ്ങളിലായി ഇതില്‍ വലിയ വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ സത്സംഗിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവമാണ് ഇതില്‍ ഏറ്റവും വലുത്. മരിച്ചവരിലേറെയും സ്‌ത്രീകളായിരുന്നു.

മഹാരാഷ്‌ട്രയിലെ മന്ത്രാദേവി ക്ഷേത്രത്തില്‍ 2005 ലുണ്ടായ സമാനമായ സംഭവത്തില്‍ 340 ഭക്തര്‍ക്ക് ജീവന്‍ നഷ്‌ടമായി. 2008ല്‍ രാജസ്ഥാനിലെ ചാമുണ്ട ദേവി ക്ഷേത്രത്തില്‍ 250 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 2008 ല്‍ തന്നെ ഹിമാചല്‍ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ മറ്റൊരു തിക്കിലും തിരക്കിലും 162 ജീവന്‍ നഷ്‌ടമായി.

അടുത്തിടെ രാജ്യത്തുണ്ടായ ഇത്തരം ചില ദുരന്തങ്ങള്‍

ജൂലൈ 2, 2024: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബ എന്ന നാരായണ്‍ സാക്കര്‍ ഹരിയുടെ സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയ സ്‌ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേര്‍ തിക്കിലും തിരക്കിലും പെട്ട് മരണത്തിനു കീഴടങ്ങി.

മാര്‍ച്ച് 31, 2023:ഇന്തോറില്‍ രാമനവമിക്ക് ഒരു ക്ഷേത്രത്തില്‍ ഹവാന്‍ പരിപാടിക്കിടെ പുരാതന കിണറിന് മുകളില്‍ നിര്‍മ്മിച്ച സ്ലാബ് തകര്‍ന്ന് വീണ് 36 പേര്‍ മരിച്ചു.

ജനുവരി 1,2022:ഭക്തരുടെ അമിതമായ ഒഴുക്കില്‍ ജമ്മുകശ്‌മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജൂലൈ14, 2015: ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയില്‍ പുഷ്‌കരം ഉത്സവത്തോട് അനുബന്ധിച്ച് ഗോദാവരി നദീതീരത്ത് തടിച്ച് കൂടിയ 27 ഭക്തര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.

ഒക്‌ടോബര്‍ 3,2014: ദസറ ആഘോഷങ്ങള്‍ അവസാനിച്ചതിന് പിന്നാലെ പട്‌നയിലെ ഗാന്ധി മൈതാനത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു.

ഒക്‌ടോബര്‍13,2013: മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ രത്നഗട് ക്ഷേത്രത്തിന് സമീപം നവരാത്രി ഉത്സവത്തോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 115 പേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഭക്തര്‍ക്ക് കടക്കേണ്ട പാലം തകര്‍ന്നെന്ന കിംവദന്തി പടര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായി അപകടമുണ്ടായത്.

നവംബര്‍ 19,2012:പട്‌നയിലെ ഗംഗാനദിക്കരയില്‍ അദലത് ഘാട്ടില്‍ ഛാട്ട്പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് താത്ക്കാലിക പാലം തകര്‍ന്ന് 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

നവംബര്‍ 8,2011: ഗംഗാ നദിക്കരയില്‍ ഹരിദ്വാറിലെ ഹര്‍കി പൗരി ഘാട്ടില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചു.

ജനുവരി 14, 2011: കേരളത്തിലെ ഇടുക്കി ജില്ലയില്‍ പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ 104 ശബരിമല തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. ഒരു ജീപ്പ് തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ച് കയറിയതാണ് അപകടത്തിന് കാരണമായത്.

മാര്‍ച്ച് 4, 2010: ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം കൃപാലു മഹാരാജില്‍ നിന്ന് സൗജന്യ വസ്‌ത്രവും ഭക്ഷണവും സ്വീകരിക്കാന്‍ രാം ജാനകി ക്ഷേത്രത്തിന് സമീപം തടിച്ച് കൂടിയ ജനക്കൂട്ടത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 63 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി.

സെപ്റ്റംബര്‍ 30, 2008:രാജസ്ഥാനിലെ ജോധ്‌പൂര്‍ നഗരത്തില്‍ ചാമുണ്ഡ ക്ഷേത്രത്തില്‍ ബോംബ് പൊട്ടിത്തെറിക്കുമെന്ന കിംവദന്തി പരന്നതോടെയുണ്ടായ തിക്കിലും തിരക്കിലും 250 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. 60 ലേറെ പേര്‍ക്ക് പരിക്കേറ്റു.

ഓഗസ്റ്റ് 3, 2008:ഹിമാചല്‍പ്രദേശിലെ ബിലാസ്‌പൂര്‍ ജില്ലയിലുള്ള നൈനാദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും 162 പേര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു.

ജനുവരി 25, 2005:മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലുള്ള മന്ത്രാദേവി ക്ഷേത്രത്തിലെ വാര്‍ഷിക തീര്‍ത്ഥാടന വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 340 ഭക്തര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഭക്തര്‍ നാളീകേരമുടച്ചതിനെ തുടര്‍ന്നുണ്ടായ വഴുക്കല്‍ മൂലം ക്ഷേത്രത്തിന്‍റെ പടവുകളില്‍ ചില ഭക്തര്‍ തെന്നിവീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

ഓഗസ്റ്റ് 27, 2003: മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയില്‍ കുംഭമേളയ്ക്കിടെ ഉണ്ടായ വിശുദ്ധ സ്‌നാനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരിക്കേറ്റു.

Also Read:മഹാ കുംഭമേളക്കിടെ തിക്കും തിരക്കും; 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

ABOUT THE AUTHOR

...view details