ഹൂബ്ലി (കർണാടക) : ജനാധിപത്യത്തിൻ്റെ ഉത്സവം ഒന്നിച്ചാഘോഷിക്കാന്‍ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 96 പേര്‍. ഹൂബ്ലി താലൂക്കിലെ നൂൽവി ഗ്രാമത്തിലാണ് കൗതുകകരമായ സംഭവം.
'ജനാധിപത്യത്തിൻ്റെ ഉത്സവം ഒന്നിച്ചാഘോഷിക്കാന്‍...'; പോളിങ്ങിനെത്തിയത് ഒരു കുടുംബത്തിലെ 96 പേര്‍ - 96 people from single fam cast vote - 96 PEOPLE FROM SINGLE FAM CAST VOTE
ഹുബ്ബള്ളി താലൂക്കിലെ നൂൽവി ഗ്രാമത്തിലെ കണ്ടെപ്പ തോട്ടടയുടെ കുടുംബത്തിലെ 96 അംഗങ്ങളാണ് ഒന്നിച്ച് വോട്ട് ചെയ്യാന്‍ എത്തിയത്.
96 people from a single family casted voted (Source : Etv Bharat Network)
Published : May 7, 2024, 5:31 PM IST
ഹുബ്ബള്ളി താലൂക്കിലെ നൂൽവി ഗ്രാമത്തിലെ കണ്ടെപ്പ തോട്ടടയുടെ കുടുംബാംഗങ്ങൾ കന്നഡ ഗേൾസ് സ്‌കൂളിലെ പോളിങ് നമ്പർ 56, 57 എന്നിവിടങ്ങളിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്‌ത ശേഷം എല്ലാവരും സെൽഫി എടുത്ത് ആഘോഷിക്കുകയും ചെയ്‌തു. മൂന്ന് തലമുറയിലെ കുടുംബാംഗങ്ങളാണ് വോട്ടെടുപ്പിന് എത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും മൂന്ന് ടീമുകാളായി എത്തിയാണ് ഇവര്‍ വോട്ട് ചെയ്യാറ്. ഇത്തവണ ഒരേസമയം വന്ന് വോട്ട് ചെയ്യുകയായിരുന്നു.