ന്യൂഡൽഹി:ജനുവരി 26 ന് കർത്തവ്യ പാതയിൽ നടക്കുന്ന 75-ാമത് റിപ്പബ്ലിക് ദിന പരേഡ് സ്‌ത്രീ കേന്ദ്രീകൃതം. ഇന്ത്യൻ സംഗീതോപകരണങ്ങളുമായി 100 കലാകാരികള്‍ അണിനിരക്കുമെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന വെള്ളിയാഴ്‌ച അറിയിച്ചു.
'വിക്ഷിത് ഭാരത്’, ‘ഭാരത്-ലോകതന്ത്ര കി മാതൃക’ എന്നീ വിഷയങ്ങളോടെ, ജനുവരി 26 ന് കർത്തവ്യ പാതയിൽ നടക്കുന്ന 75-ാമത് റിപ്പബ്ലിക് ദിന പരേഡ് സ്‌ത്രീ കേന്ദ്രീകൃതമായിരിക്കും, ഗിരിധർ അരമന പറഞ്ഞു.' രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും ഐക്യവും പുരോഗതിയും പ്രകടമാക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഭൂരിഭാഗം പട്ടികകളുമൊത്ത് വനിതാ മാർച്ചിങ് സംഘങ്ങൾ പരേഡിന്‍റെ പ്രധാന ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വനിതകള്‍ അവതരിപ്പിക്കുന്ന ശംഖ്, നാദസ്വരം, നാഗദ എന്നിവയുടെ സംഗീതത്തോടെയാണ് പരേഡ് ആരംഭിക്കുക. എല്ലാ സ്‌ത്രീകളുമുള്ള ട്രൈ-സർവീസ് സംഘം ആദ്യമായി കർത്തവ്യ പാതയിലൂടെ മാർച്ച് ചെയ്യുന്നതിന് ലോക നേതാക്കള്‍ സാക്ഷ്യം വഹിക്കും. സിഎപിഎഫ് സംഘത്തിൽ വനിതകളും ഉൾപ്പെടും. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്‌ത്രീകളുടെ വലിയ തോതിലുള്ള പ്രാതിനിധ്യം കാണുമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു.