ഹൈദരാബാദ്: സെക്കന്ദരാബാദിലെ ബേഗംപേട്ടിലെ പ്രകാശ് നഗറിൽ നിന്നും 700 കിലോ ചീഞ്ഞ കോഴിയിറച്ചി പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മാസം ഫ്രിഡ്‌ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ബാറുകളിലേക്കും ഹോട്ടലുകളിലേക്കും മാസം വിൽപന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഏതാനും മാസങ്ങളായി നൂറുകണക്കിന് കിലോ ഇറച്ചിയാണ് ഇയാൾ വിൽക്കുന്നത്. കൂടാതെ കടയിൽ നിന്നും ദുർഗന്ധം വമിക്കുന്നുമുണ്ടായിരുന്നു. സംശയം തോന്നിയ ഉപഭോക്താക്കളാണ് ഭക്ഷ്യ സുരക്ഷാ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രാസവസ്‌തുക്കൾ ഇട്ടാണ് ഇയാൾ ചീഞ്ഞ മാംസം വിൽക്കുന്നതെന്ന് കണ്ടെത്തി. ചട്ടങ്ങൾ ലംഘിച്ച് വിൽപന നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കട പിടിച്ചെടുത്തു.
Also Read:മൊരിഞ്ഞ കോഴിക്കാല്‍, സ്‌പൈസി കിഴങ്ങുപൊരി, മധുരം മനോഹരം പഴംപൊരി; രുചി വിളമ്പി 'സൗഹൃദം'