പാറ്റ്ന:കോടതിക്ക് മുന്നില്‍ പട്ടാപ്പകല്‍ വെടിവയ്‌പ്. 62 കാരന് പരിക്കേറ്റു. ബിഹാറിലെ അറയില്‍ ആണ് സംഭവം(62-Yr-Old Man Injured). കൊലപാതകക്കേസിലെ പ്രതിയായ വൃദ്ധനാണ് പരിക്കേറ്റത്. ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗോപാല്‍ ചൗധരി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഉദ്വന്ത് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബേലാവൂരിലാണ് ഇയാള്‍ താമസിക്കുന്നത്(Firing Outside Bihar Court).
വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. മനീഷ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. രഞ്ജീത്, ബൂട്ടാന്‍ ചൗധരി എന്നിവര്‍ തമ്മിലുള്ള പ്രശ്നമാണ് ഇന്നത്തെ വെടിവയ്പില്‍ കലാശിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍ അക്രമികള്‍ക്ക് പിന്നാലെ പോയെങ്കിലും ആള്‍ക്കൂട്ടത്തെ മറയാക്കി അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്‌പി പ്രമോദ് യാദവ് പറഞ്ഞു.