ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ 50 ബംഗ്ലാദേശ് ജഡ്‌ജിമാര്‍ക്ക് പത്ത് ദിവസം ഇന്ത്യയില്‍ പരിശീലനത്തിന് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ അനുമതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിലാകും ഇവര്‍ക്ക് പരിശീലനം നല്‍കുക.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനത്തിന് അനുമതി നല്‍കിയത്. അടുത്തമാസം പത്ത് മുതല്‍ 20 വരെയാകും ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസിസ്റ്റന്‍റ് ജഡ്‌ജിമാര്‍, സീനിയര്‍ അസിസ്റ്റന്‍റ് ജഡ്‌ജിമാര്‍, ജോയിന്‍റ് ജില്ലാ സെഷന്‍സ് ജഡ്‌ജിമാര്‍, അഡീഷണല്‍ ഡിസ്‌ട്രിക്‌ട്, സെഷന്‍സ് ജഡ്‌ജിമാര്‍, ജില്ലാ, സെഷന്‍സ് ജഡ്‌ജിമാര്‍, സമാന പദവികളുള്ളവര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പരിശീലനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കുന്നത് ഇന്ത്യയാണെന്നും നിയമമന്ത്രാലയത്തിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി(ട്രെയിനിങ്) അബ്‌ദുള്‍ ഹസന്തിന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.