കേരളം

kerala

ETV Bharat / bharat

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 14 കാരന്‍ പിടിയില്‍ - Sexual Assault On Minor Girl - SEXUAL ASSAULT ON MINOR GIRL

ന്യൂഡൽഹിയില്‍ 5 വയസുകാരിക്ക് നേരെ പീഡനം. 14 കാരനായ അയല്‍വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. വ്യാഴാഴ്‌ച (ഓഗസ്റ്റ് 29) ഉച്ചയ്ക്കായിരുന്നു സംഭവം.

DELHI POCSO CASE  SEXUALLY ASSAULTED 5 YEAR GIRL  MINOR RAPE CASE IN DELHI  5 വയസുകാരിയെ പീഡിപ്പിച്ചു
Representative Image (ETV Bharat)

By PTI

Published : Aug 31, 2024, 5:22 PM IST

ന്യൂഡൽഹി :അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. 14കാരനായ ആൺകുട്ടി പീഡിപ്പിച്ചതായാണ് പരാതി. വ്യാഴാഴ്‌ച (ഓഗസ്റ്റ് 29) ഉച്ചയ്ക്ക് വീട്ടില്‍ കുട്ടി തനിച്ചായിരുന്നപ്പോഴാണ് സംഭവം ഉണ്ടായത്.

കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കിയാണ് അയല്‍വാസിയായ ആണ്‍കുട്ടി പീഡിപ്പിച്ചത്. ബിഎന്‍എസ് സെക്ഷൻ 65 (2) പ്രകാരം പ്രതിയായ കൂട്ടിയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയക്കുകയും ചെയ്‌തു.

വിവരം ലഭിച്ചയുടൻ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിങ് നടത്തുകയും ചെയ്‌തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also Read:ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവ്

ABOUT THE AUTHOR

...view details