സാരൻഗഡ് (ഛത്തീസ്‌ഗഢ്) : രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്‌തു. ഛത്തീസ്‌ഗഢിലെ സാരൻഗഡ് ജില്ലയിലെ തർഗാവിലാണ് സംഭവം. കുടുംബനാഥനും രണ്ട് സ്‌ത്രീകളും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
ചുറ്റികയും മൂർച്ചയുള്ള വസ്‌തുക്കളും ഉപയോഗിച്ചാണ് അയല്‍വാസി കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.