ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ദീപാവലിയോടനുബന്ധിച്ച് ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും അടിസ്ഥാന ശമ്പളത്തിന്‍റെ 53 ശതമാനമായി വർധിക്കും. നേരത്തെ ഇത് അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ തീരുമാനത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 2024 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുക. കഴിഞ്ഞ മാർച്ചിലായിരുന്നു അവസാന വർധനവ്. അന്ന് നാല് ശതമാനം വർധിപ്പിച്ചാണ് ക്ഷാമബത്ത 50 ശതമാനമായി ഉയർത്തിയത്. രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഡിഎ വർധനവ് തീരുമാനിക്കുന്നത്. രാജ്യത്തുടനീളമുള്ള ഒന്നര കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്‍റെ പ്രയോജനം ലഭ്യമാകും
Also Read:ഇന്ത്യയുടെ 'ഗതിശക്തി' അന്താരാഷ്‌ട്രതലത്തിലേക്ക്; ലക്ഷ്യം കൂടുതല്‍ തൊഴിലുകള്‍, വൻ പ്രഖ്യാപനവുമായി മോദി