കേരളം

kerala

ETV Bharat / bharat

കേരളത്തിൽ ബിജെപിക്ക് 3, യുഡിഎഫിന് മേൽക്കൈ; കേന്ദ്രത്തിൽ മൂന്നാം വട്ടവും മോദിയെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ.. - Exit poll result - EXIT POLL RESULT

EXIT POLL LIVE PAGE  2024 LOK SABHA ELECTION EXIT POLL  എക്‌സിറ്റ് പോള്‍  ലോക്‌സഭ തെരഞ്ഞെടുപ്പ്
Representative Image

By ETV Bharat Kerala Team

Published : Jun 1, 2024, 4:58 PM IST

Updated : Jun 1, 2024, 11:06 PM IST

22:02 June 01

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
  • ടുഡേസ് ചാണക്യ (ദേശീയം)
  1. എന്‍ഡിഎ - 400
  2. ഇന്ത്യ - 107
  3. മറ്റുള്ളവ - 36

20:48 June 01

  • ടുഡേസ് ചാണക്യ (തമിഴ്‌നാട്)
  1. എഐഎഡിഎംകെ- 0
  2. ഡിഎംകെ- 29
  3. ബിജെപി- 10

20:38 June 01

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
  • ടുഡേസ് ചാണക്യ (കേരളം)
  1. എൽഡിഎഫ്- 1
  2. യുഡിഎഫ്- 15
  3. എൻഡിഎ- 4

19:38 June 01

  • എബിപി സി വോട്ടര്‍- (ബംഗാള്‍)
  1. ബിജെപി - 23-27
  2. തൃണമൂല്‍ 13-17
  3. കോണ്‍ - 1 - 3

19:35 June 01

ടുഡേസ് ചാണക്യയുടെ വിവിധ സംസ്ഥാനങ്ങളുടെ സര്‍വേ ഫലം

  • കര്‍ണാടക
  1. ബിജെപി - 24 - 28
  2. കോണ്‍ഗ്രസ്- 4 -8
  3. മറ്റുള്ളവര്‍ - 0
  • ആന്ധപ്രദേശ്
  1. ടിഡിപി - 22 - 25
  2. വൈഎസ്ആര്‍ കോണ്‍ഗ്രസ്- 3 - 6
  3. കോണ്‍ഗ്രസ് - 0
  4. മറ്റുള്ളവര്‍ - 0
  • ഡല്‍ഹി
  1. ബിജെപി - 6 - 7
  2. കോണ്‍ഗ്രസ് -
  3. മറ്റുള്ളവ - 0
  • മഹാരാഷ്‌ട്ര
  1. ബിജെപി - 33 - 38
  2. കോണ്‍ഗ്രസ്- 15 - 20
  3. മറ്റുള്ളവര്‍ - 0
  • രാജസ്ഥാന്‍
  1. ബിജെപി - 22 - 25
  2. കോണ്‍ഗ്രസ്- 2 - 4
  3. മറ്റുള്ളവര്‍ - 1 - 2
  • ഉത്തരാഖണ്ഡ്
  1. ബിജെപി - 5-6
  2. കോണ്‍ഗ്രസ് - 0-1
  3. മറ്റുള്ളവ - 0
  • ഗുജറാത്ത്
  1. ബിജെപി - 26 - 28
  2. കോണ്‍ഗ്രസ് - 0 - 2
  3. മറ്റുള്ളവ - 0
  • ചത്തീസ്‌ഗഢ്
  1. ബിജെപി - 11 - 12
  2. കോണ്‍ഗ്രസ് - 0 - 1
  3. മറ്റുള്ളവ - 0
  • അസം
  1. ബിജെപി - 12- 14
  2. കോണ്‍ഗ്രസ് - 1-2
  3. മറ്റുള്ളവ - 1- 2
  • മധ്യപ്രദേശ്
  1. ബിജെപി - 29- 31
  2. കോണ്‍ഗ്രസ് - 0 - 2
  3. മറ്റുള്ളവ - 0
  • ഹിമാചല്‍ പ്രദേശ്
  1. ബിജെപി - 4- 5
  2. കോണ്‍ഗ്രസ് - 0 - 1
  3. മറ്റുള്ളവ - 0
  • ജാര്‍ഖണ്ഡ്
  1. ബിജെപി - 12 - 14
  2. കോണ്‍ഗ്രസ് - 2 - 4
  3. മറ്റുള്ളവ - 0
  • ഒഡിഷ
  1. ബിജെപി - 16 - 19
  2. ബിജെഡി - 4 - 6
  3. കോണ്‍ഗ്രസ് - 1 - 2

19:34 June 01

  • ന്യൂസ് 18 (കേരളം)
  1. യുഡിഎഫ് - 15-18
  2. എല്‍ഡിഎഫ് - 2- 5
  3. എന്‍ഡിഎ 2- 3
  • ന്യൂസ് 18 (ആന്ധ്ര)

എന്‍ഡിഎ 19 -22

വൈഎസ്ആര്‍സിപി - 5-8

19:29 June 01

  • പി മാര്‍ക് (ബംഗാള്‍ )
  1. ബിജെപി - 22
  2. കോണ്‍ഗ്രസ് - 0

19:27 June 01

  • മൂന്ന് മണ്ഡലങ്ങൾ ബിജെപിക്ക്

ആറ്റിങ്ങല്‍, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്കെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. തെങ്കാശി തിരുനെല്‍വേലി ബിജെപിക്ക് എന്നും ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം പറയുന്നു. രാമനാഥപുരത്ത് എന്‍ഡി സ്ഥാനാര്‍ഥി ഒ പനീര്‍സെല്‍വം വിജയിക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ

19:26 June 01

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

19:12 June 01

  • ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ് (ദേശീയം)
  1. എന്‍ഡിഎ - 371
  2. ഇന്ത്യ - 125
  3. മറ്റുള്ളവ - 47
  • ജന്‍ കി ബാത്ത്
  1. എന്‍ഡിഎ - 362-392
  2. ഇന്ത്യ - 141-161
  3. മറ്റുള്ളവ - 10-20
  • ടിവി 5 തെലുഗു (ദേശീയം)
  1. എന്‍ഡിഎ - 359
  2. ഇന്ത്യ - 154
  3. മറ്റുള്ളവ - 30
  • റിപബ്ലിക് ഭാരത്-മാട്രിസ് (ദേശീയം)
  1. എന്‍ഡിഎ - 353-368
  2. ഇന്ത്യ - 118-133
  3. മറ്റുള്ളവ - 43-48

19:02 June 01

  • ടിവി 9 പോള്‍ സ്റ്റാര്‍ ( തമിഴ്‌നാട്)
  1. ഇന്ത്യ - 36
  2. എന്‍ഡിഎ - 3
  • എബിപി സി വോട്ടര്‍ (തെലങ്കാന)
  1. ബിജെപി 7- 9
  2. കോണ്‍ഗ്രസ് - 7-9
  3. എഐഎംഐഎം - 1
  • ഇന്ത്യ ടിവി സിഎന്‍എക്‌സ് (ആന്ധ്രപ്രദേശ്)
  1. എന്‍ഡിഎ - 19-23
  2. മറ്റുള്ളവ - 3-5

19:01 June 01

  • ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ (കേരളം )
  1. എല്‍ഡിഎഫ്- 0-1
  2. യുഡിഎഫ് - 17-18
  3. എന്‍ഡിഎ 2-3
  • ടൈംസ് നൗ - ഇടിജി (കേരളം )
  1. എല്‍ഡിഎഫ്- 4
  2. യുഡിഎഫ് - 14-15
  3. എന്‍ഡിഎ - 1
  • ഇന്ത്യ ടിവി സിഎന്‍എ്ക്‌സ് (കേരളം )
  1. എല്‍ഡിഎഫ്- 3 - 5
  2. യുഡിഎഫ് - 13 - 15
  3. എന്‍ഡിഎ - 1 - 3
  • എബിപി സി വോട്ടര്‍ (കേരളം )
  1. എല്‍ഡിഎഫ്- 0
  2. യുഡിഎഫ് - 17 - 19
  3. എന്‍ഡിഎ - 1- 3

18:47 June 01

  • സിഎല്‍എക്‌സ്- ഇന്ത്യ ടിവി (കേരളം )
  1. യുഡിഎഫ് 13- 15
  2. എല്‍ഡിഎഫ്- 3-5
  3. ബിജെപി- 1-3

18:46 June 01

  • ആക്‌സിസ് മൈ ഇന്ത്യ (തമിഴ്‌നാട് )
  1. ഇന്ത്യ 36-39
  2. എന്‍ഡിഎ - 0
  • സിഎന്‍എക്‌സ് ഇന്ത്യ ടിവി (തെലങ്കാന)
  1. ബിജെപി - 8- 10
  2. കോണ്‍ഗ്രസ് 6-8
  3. ബിആര്‍എസ് - 0-1
  4. എഐഎംഎഎം - 1

18:41 June 01

  • ആക്‌സിസ് മൈ ഇന്ത്യ (കര്‍ണാടക )
  1. എന്‍ഡിഎ - 23-25
  2. ഇന്ത്യ - 3-5
  3. ജെഡിഎസ് - 3

18:39 June 01

  • തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ

18:35 June 01

  • എബിപി-സി വോട്ടര്‍ (കേരളം)
  1. യുഡിഎഫ്-17-19
  2. എന്‍ഡിഎ - 1-3
  3. എല്‍ഡിഎഫ് -0

18:33 June 01

  • ടൈംസ് നൗ- കേരളത്തില്‍ യുഡിഎഫ്- 14-15 എല്‍ഡിഎഫ്-4 ബിജെപി- 1

18:15 June 01

'പൊതുജനങ്ങളുടെ യഥാർത്ഥ വോട്ടെടുപ്പ് വിജയിക്കും, ബിജെപിയുടെ വ്യാജ എക്‌സിറ്റ് പോൾ തോൽക്കും.': ഖാര്‍ഗെ

  • ഇന്ത്യ സഖ്യം 295- ല്‍ അധികം സീറ്റുകളിൽ വിജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

പോരാട്ടം പൊതുപ്രശ്നങ്ങളെ സംബന്ധുച്ചുള്ളതാണെന്നും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ഇന്ന് നടന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ ഭാവി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തതായും ഖാര്‍ഗെ പറഞ്ഞു. 'പൊതുജനങ്ങളുടെ യഥാർത്ഥ വോട്ടെടുപ്പ് വിജയിക്കും, ബിജെപിയുടെ വ്യാജ എക്‌സിറ്റ് പോൾ തോൽക്കും.'- ഖാര്‍ഗെ കുറിച്ചു.

17:07 June 01

എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്

എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ത്യ മുന്നണി യോഗത്തിന് ശേഷമാണ് തീരുമാനം. കോണ്‍ഗ്രസ് വക്താവും മാധ്യമവിഭാഗം ചെയര്‍പേഴ്‌സണുമായ പവന്‍ ഖേരയാണ് എക്‌സിലൂടെ വിവരം അറിയിച്ചത്.

എക്‌സിറ്റ് പോളുകളിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഘടകങ്ങൾ പരിഗണിച്ച ശേഷം, ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചതായി പവന്‍ ഖേര കുറിച്ചു.

17:07 June 01

പാളിയതും ഫലിച്ചതുമായ ലോക്‌സഭ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

1998 മുതൽ 2009 വരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്രത്തോളം കൃത്യമായിരുന്നു എന്നതിന്‍റെ വിശകലനം ഡൽഹി ആസ്ഥാനമായുള്ള സിഎസ്ഡിഎസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ലോക്‌സഭയിൽ ഭൂരിപക്ഷം നേടുന്നതിന് ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ആകെയുള്ള 543 സീറ്റുകളിൽ 272 സീറ്റുകളാണ് വേണ്ടത്.

1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള എക്‌സിറ്റ് പോള്‍ ഫലം ഏതാണ്ട് കൃത്യമായിരുന്നു. അതേസമയം 1999-ലെ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോള്‍ പ്രവചനം എൻഡിഎ സഖ്യത്തിന്‍റെ പ്രകടനത്തിന് അല്‍പം അമിത പ്രാധാന്യം കൊടുത്തതായി കാണാം. 1996-ലാണ് ബിജെപി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നത്. 1998-ലും 1999-ലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി അധികാരം നിലനിർത്തി.

2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, വിദ്‌ധരെ ഞെട്ടിച്ച ഒന്നായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ നടത്തിയ എക്‌സിറ്റ് പോള്‍ സർവേകളും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തെ തികച്ചും വിലകുറച്ചാണ് കാണിച്ചത്. സിഎസ്ഡിഎസ് റിപ്പോർട്ട് പ്രകാരം 2004-ലെ എല്ലാ അഭിപ്രായ സർവേകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും കേന്ദ്രത്തിൽ എൻഡിഎയ്ക്ക് അധികാരം നിലനിർത്താനാകുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കി, ബിജെപിയെ പുറത്താക്കിക്കൊണ്ട് യുപിഎ അധികാരത്തിലേറുന്നതാണ് രാജ്യം കണ്ടത്.

2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുപിഎയുടെ വിജയം പ്രവചിക്കുന്നതില്‍ പരാജയപ്പെട്ടു. അക്കൊല്ലവും എല്ലാ പ്രവചനങ്ങൾക്കുമതീതമായിരുന്നു കോൺഗ്രസിന്‍റെ മുന്നേറ്റം. 2004-ൽ 222 സീറ്റുണ്ടായിരുന്ന യുപിഎ 2009-ൽ അത് 262 സീറ്റായി ഉയർത്തി.

അതേസമയം, 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ 257-340 സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞിരുന്നത്. എൻഡിഎക്ക് അക്കൊല്ലം 336 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന്‍റെ എക്കാലത്തെയും താഴ്ന്ന സീറ്റ് കണക്ക് അന്ന് കൃത്യമായി ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. യുപിഎ സഖ്യത്തിന് ആകെ 59 സീറ്റുകളാണ് രാജ്യത്തുടനീളം ലഭിച്ചത്.

പിന്നീട് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ, എൻഡിഎയ്ക്ക് 285 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ പ്രവചിച്ചിരുന്നത്. ഇന്ത്യാ ടുഡേ-മൈ ആക്‌സിസ്, ചാണക്യ എക്‌സിറ്റ് പോൾ ഫലങ്ങൾ 350-ല്‍ അധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. ന്യൂസ്18 - ഐപിഎസ്ഒഎസ് സർവേയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം. ടുഡേയ്‌സ് ചാണക്യ, എന്‍ഡിഎയ്ക്ക് 350 സീറ്റുകളും പ്രവചിച്ചു. എന്‍ഡിടിവി എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് 292 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 353 സീറ്റുകൾ നേടി വൻ വിജയം കുറിക്കുകയും ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടുകയും ചെയ്‌തു. കോൺഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റുമാണ് 2019-ല്‍ നേടിയത്. ബിജെപിക്ക് 37.36% വോട്ടാണ് ലഭിച്ചത്. 1989 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ട് വിഹിതമായിരുന്നു ഇത്.

ചില അസംബ്ലി തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ :

2023 ഡിസംബറില്‍ ചില സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും മാത്രമേ ബിജെപി വിജയിക്കൂ എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഛത്തീസ്‌ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കിറുകൃത്യമായി. എന്നാല്‍ ഛത്തീസ്‌ഗഡിലെ ഫലങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപി ജയിച്ച് കയറി.

2023 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ടുഡേസ് ചാണക്യ ഛത്തീസ്‌ഗഡില്‍ ബിജെപിക്ക് 33 സീറ്റും കോണ്‍ഗ്രസിന് 57 സീറ്റുമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങള്‍ പാടെ തെറ്റിച്ച് 54 സീറ്റുകളും നേടി ബിജെപി വിജയിച്ചു കയറി. കോണ്‍ഗ്രസിന് 35 സീറ്റുകളാണ് ഛത്തീസ്‌ഗഡില്‍ നേടാനായത്.

അതേസമയം, കോണ്‍ഗ്രസിന് 71 സീറ്റുകളാണ് തെലങ്കാനയില്‍ ഏജന്‍സി പ്രവചിച്ചത്. ബിആര്‍എസിന് 33 സീറ്റുകളും ബിജെപിക്ക് 7 സീറ്റുകളും എക്‌സിറ്റ് പോള്‍ പ്രവചിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 64 സീറ്റുകളും ബിആര്‍എസിന് 39 സീറ്റുകളും ലഭിച്ചു. ബിജെപിക്ക് 8 സീറ്റുകളും ലഭിച്ചു.

മധ്യപ്രദേശില്‍ ബിജെപിക്ക് 151 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. കോണ്‍ഗ്രസിന് 74 സീറ്റുകള്‍ ലഭിക്കുമെന്നും ടുഡേസ് ചാണക്യ പ്രവചിച്ചിരുന്നു. ഫലം വന്നപ്പോള്‍ ബിജെപി 163 സീറ്റുകള്‍ നേടി. കോണ്‍ഗ്രിസന് 66 സീറ്റുകളാണ് ലഭിച്ചത്.

കര്‍ണാടകയില്‍ ബിജെപിക്ക് 92 സീറ്റുകളും കോണ്‍ഗ്രസിന് 120 സീറ്റുമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേണ്‍ഗ്രസ് 135 സീറ്റുകളോടെയാണ് കര്‍ണാടകയില്‍ ജയിച്ചു കയറിയത്. ബിജെപിക്ക് 66 സീറ്റുകളും ലഭിച്ചു.

പ്രമുഖരായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 339-365 സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. കോണ്‍ഗ്രസ് 77-108 സീറ്റുകള്‍ നേടുമെന്നും ഏജന്‍സി പ്രവചിച്ചു. ഫലം വന്നപ്പോള്‍ 352 സീറ്റുകളുമായി കേന്ദ്രത്തില്‍ ബിജെപി മുന്നേറിയപ്പോള്‍ 92 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

അതേസമയം, 2023 ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പില്‍ ആക്‌സിസ് മൈ ഇന്ത്യക്കും പാളി. കോണ്‍ഗ്രസ് 40-50 സീറ്റുകള്‍ നേടുമെന്നായിരുന്നു ഏജന്‍സിയുടെ പ്രവചനം. ബിജെപിക്ക് 36-46 സീറ്റുകളുമായിരുന്നു പ്രവചനം. ഫലം വന്നപ്പോള്‍ 54 സീറ്റുകളോടെ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് 35 സീറ്റുകളാണ് ഛത്തീസ്‌ഗഡില്‍ നേടിയത്.

ജന്‍ കി ബാത്ത് എന്ന മറ്റൊരു പ്രമുഖ ഏജന്‍സിയായ ജന്‍ കി ബാത്ത്, 2023 തെലങ്കാന തെരഞ്ഞെടുപ്പില്‍ ബിആര്‍എസിന് 40-55 സീറ്റുകളാണ് പ്രവചിച്ചത്. കോണ്‍ഗ്രിസന് 48-64 സീറ്റുകളും ബിജെപിക്ക് 7- 13 സീറ്റുകളും പ്രവചിച്ചു. ഛത്തീസ്‌ഗഡിലാണ് ജന്‍ കി ബാത്തിനും പാളിയത്. 42-53 സീറ്റുകളാണ് കോണ്‍ഗ്രസിന് പാര്‍ട്ടി പ്രവചിച്ചത്. ബിജെപിക്ക് 34-45 സീറ്റുകള്‍ ലഭിക്കുമെന്നും ഏജന്‍സി പ്രവചിച്ചു.

രാജസ്ഥാനില്‍ 62-85 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു ജന്‍ കി ബാത്തിന്‍റെ പ്രവചനം. ബിജെപിക്ക് 100-122 സീറ്റുകളും ഏജന്‍സി പ്രവചിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 115 സീറ്റുകളുമായി രാജസ്ഥാനില്‍ ജയിച്ചു കയറി. കോണ്‍ഗ്രസിന് 69 സീറ്റുകളാണ് ലഭിച്ചത്.

15:30 June 01

കേരളത്തിൽ ബിജെപിക്ക് 3, യുഡിഎഫിന് മേൽക്കൈ; കേന്ദ്രത്തിൽ മൂന്നാം വട്ടവും മോദിയെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ..

രാജ്യത്ത് ഏഴ്‌ ഘട്ടങ്ങളിലായി നടത്തിയ ലോക്‌സഭ തെരഞ്ഞെടുപ്പ് അതിന്‍റെ പരിസമാപ്‌തിയില്‍ എത്തി നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് വരാനിരിക്കെ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വോട്ടര്‍മാരുടെ ഹിതം പരിശോധിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കാണ്.

വോട്ട് ചെയ്‌ത് പോളിങ് ബൂത്ത് വിടുന്ന സമയം, വോട്ടറോട് ഇതേപ്പറ്റി ചോദിക്കുമ്പോള്‍ സത്യം പറയാന്‍ സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് എക്‌സിറ്റ് പോളുകളെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത്.

അവസാന റൗണ്ട് വോട്ടിങ് കഴിയാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പ്രദീപ് ഗുപ്‌തയുടെ ആക്‌സിസ് മൈ ഇന്ത്യ,യശ്വന്ത് ദേശ്മുഖിന്‍റെ സി വോട്ടര്‍,മാധവ് ഗോഡ്ബോലെ യുടെ ടുഡേസ് ചാണക്യ, പരിജിത് ചക്രബര്‍ത്തിയുടെ ഐപ്സോസ് ഇന്ത്യ തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ എക്‌സിറ്റ് പോള്‍ ഏജന്‍സികളാണ്.

ഇന്ന് 6.30 കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും.

Last Updated : Jun 1, 2024, 11:06 PM IST

ABOUT THE AUTHOR

...view details