ഫരീദാബാദ്:ഹരിയാനയിലെ ഫരീദാബാദിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. 15 മാസം പ്രായമുള്ള ആയുഷിനെയാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച (ജനുവരി 27) വൈകുന്നേരം ആയിരുന്നു സംഭവം (A 15-month-old baby drowned in bucket water in Faridabad).
വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുകയായിരുന്ന കുട്ടിയെ കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബക്കറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു എന്ന് കുഞ്ഞിന്‍റെ അമ്മാവനും ഇന്ദിര കോളനി നിവാസിയുമായ രാമൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. ആയുഷ് ശനിയാഴ്‌ച വൈകുന്നേരം മറ്റ് കുട്ടികൾക്കൊപ്പം വീട്ടിലെ ടിവിക്ക് മുന്നിൽ ഇരിക്കുകയായിരുന്നു.