ചിക്കമംഗളൂരു (കർണാടക) : അടുക്കളയിൽ ഒളിച്ചിരുന്ന് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി രാജവെമ്പാല. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുര താലൂക്കിലെ ഷെട്ടിക്കൊപ്പയ്ക്ക് സമീപമാണ് സംഭവം. ഷെട്ടിക്കൊപ്പയിലെ മഞ്ജുനാഥ് ഗൗഡ വീടിൻ്റെ അടുക്കളയിലാണ് 12 അടി നീളമുള്ള രാജവെമ്പാല കയറിക്കൂടിയത്.
വീടിൻ്റെ പിൻവാതിൽ തുറന്നപ്പോൾ പാമ്പ് അകത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. പാമ്പിനെ കണ്ടതോടെ വീട്ടുകാരെല്ലാം ഭയന്ന് പുറത്തേക്കോടി. തുടർന്ന് പ്രാദേശിക പാമ്പ് പിടിത്തക്കാരനായ സ്‌നേക്ക് ഹരീന്ദ്രയെ വിവരമറിയിച്ചു.