തെനാലി (ആന്ധ്രാപ്രദേശ്):മഹാ ശിവരാത്രിയോടനുബന്ധിച്ച് ലഡു ബൂന്തി ഉപയോഗിച്ച് കൂറ്റൻ ശിവലിംഗം നിർമിച്ച് ഗുണ്ടൂർ ജില്ലയിലെ കൈലാസഗിരി ക്ഷേത്രം. 1008 കിലോഗ്രാം ഭാരമുള്ള ശിവലിംഗമാണ് ക്ഷേത്രത്തിലെ ഉത്സവ് കമ്മിറ്റി നിർമിച്ചത്.
ആറടി ഉയരത്തിലും അഞ്ചടി വീതിയിലുമാണ് ശിവലിംഗം നിർമിച്ചിട്ടുള്ളത്. വ്യത്യസ്‌തമായ രീതിയിൽ നിർമിച്ചിരിക്കുന്ന ശിവലിംഗം നിരവധി സന്ദർശകരെ ആകർഷിക്കുന്നുണ്ട്. തെനാലി മിർച്ചി സ്‌നാക്‌സ് സംഘം സൃഷ്‌ടിച്ച ബൂന്തി ശിവലിംഗം ഇപ്പോൾ പട്ടണത്തിലെ ചെഞ്ചുപേട്ടിലെ തിരക്കേറിയ ബിസിനസ് സെന്‍ററിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.