കേരളം

kerala

ETV Bharat / bharat

തല തകർത്ത നിലയിൽ 10 വയസുകാരിയുടെ മൃതദേഹം; കൂട്ട ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമെന്ന് പൊലീസ് - 10 year old gang raped and murdered - 10 YEAR OLD GANG RAPED AND MURDERED

ഡല്‍ഹിയിലെ നരേല മേഖലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി.

GANG RAPE AND MURDER IN DELHI  10 YEAR OLD GANG RAPE  DELHI GANG RAPE  10 വയസുകാരിയെ കൂട്ട ബലാത്സംഗം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 6:49 PM IST

ന്യൂഡൽഹി :നരേല മേഖലയിൽ 10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ അയല്‍വാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

റബ്ബർ സിലിണ്ടർ ട്യൂബ് നിർമ്മാണ ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന രാഹുലും നരേലയിലെ ഒരു കുട ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന ദേവദത്തും ഒരേ പ്രദേശത്തെ താമസക്കാരാണ്. ഇന്ന്(28-06-2024) പുലര്‍ച്ചെ 12:29-ന് ആണ് നരേല പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരം സമീപത്തെ പ്ലോട്ടിൽ നിന്ന് കണ്ടെത്തിയത്.

അത്താഴം കഴിഞ്ഞ് രാത്രി 9:45 ഓടെ മകൾ കളിക്കാൻ പോയതായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തിരികെ വരാതിരുന്നതോടെയാണ് കുടുംബം തെരച്ചിൽ തുടങ്ങിയത്. അയൽവാസിയായ രാഹുൽ മകളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ചില പ്രദേശവാസികൾ പറഞ്ഞതായി പിതാവ് മൊഴി നല്‍കി.

പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി 4 വർഷം പീഡിപ്പിച്ചു: കോൺസ്റ്റബിൾ അറസ്റ്റിൽ - CONSTABLE ARREST IN RAPE CASE

ABOUT THE AUTHOR

...view details